ബാര്‍ കോഴയില്‍ മാണിക്കെതിരെ തെളിവുണ്ടെന്ന് സര്‍ക്കാര്‍; ബാറുടമകള്‍ നല്‍കിയ രണ്ട് പരാതികള്‍ അന്വേഷിക്കാനുണ്ട്; ഫോണ്‍ സംഭാഷണങ്ങളുടെ ഫോറന്‍സിക് പരിശോധന തുടരുന്നു

കൊച്ചി: ബാര്‍ കോഴക്കേസില്‍ കെഎം മാണിക്കെതിരെ തെളിവുണ്ടെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കേസില്‍ തുടരന്വേഷണം പുരോഗമിക്കുകയാണ്. മാണിയ്‌ക്കെതിരായി ബാറുടമകള്‍ നല്‍കിയ രണ്ട് പരാതികള്‍ അന്വേഷിക്കാനുണ്ട്. മാണിയും ബാറുടമകളും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളുടെ ഫോറന്‍സിക് പരിശോധന നടക്കുകയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

മാണി കോഴ വാങ്ങിയിട്ടുണ്ടെങ്കില്‍ വ്യക്തമായ തെളിവ് ഹാജരാക്കണമെന്ന് വിജിലന്‍സിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. മാണി എവിടുന്ന് പണം വാങ്ങിയെന്നും ആരുടെ കൈയ്യില്‍ നിന്നും പണം വാങ്ങിയെന്നും ലഭിച്ച പണം എങ്ങനെ ചെലവാക്കി എന്നും അന്വേഷിച്ചോയെന്നും കോടതി ചോദിച്ചു. കൂടുതല്‍ തെളിവ് നല്‍കാന്‍ തയ്യാറായി പിന്നീട് വന്നവര്‍ ആദ്യം മൊഴി എടുത്തപ്പോള്‍ എന്തുകൊണ്ട് ഇക്കാര്യം പറഞ്ഞില്ലെന്നും കോടതി ചോദിച്ചു. ഇത് സംബന്ധിച്ച് മൂന്നു ആഴ്ചയ്ക്കുള്ളില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ബാര്‍ക്കോഴയില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന മാണിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദ്ദേശം. കേസ് മുന്ന് ആഴ്ചക്ക് ശേഷം പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News