തിരുവനന്തപുരം: സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാര്‍ അതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുമ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ 73-ാം ജന്മദിനമെത്തുന്നത്. ജന്മദിനമെങ്കിലും സംസ്ഥാനത്തെ ജനകീയ മുഖ്യമന്ത്രിക്ക് പ്രത്യേക ആഘോഷങ്ങളില്ല. എന്നത്തേതും പോലെ സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങളിലും പൊതുജീവിതത്തിലും മുഴുകിയ ദിനം.
ജന്മദിനത്തിന് പ്രത്യേക ആഘോഷം പതിവില്ല.നിയമസഭാ സമ്മേളനം തുടരുന്നതിനാല്‍ രാവിലെ പതിവുപോലെ നിയമസഭയിലേക്ക്. ചര്‍ച്ചകളിലും ഭരണ കാര്യങ്ങളിലും സജീവമായ ഇടപെടല്‍, തനതു ശൈലിയിലുള്ള മറുപടികള്‍. ആഘോഷത്തിന്റെ ഭാഗമല്ലെങ്കിലും ജന്മദിനത്തിലെ ഉച്ചഭക്ഷണം കുടുംബാംഗങ്ങള്‍ക്കൊപ്പമാണ്.
രേഖകളില്‍ മെയ് 21 നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മദിനം. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടത്തിയ ആദ്യവാര്‍ത്താ സമ്മേളനത്തിലാണ് യഥാര്‍ത്ഥ ജന്മദിനത്തെപ്പറ്റി പിണറായി വിജയന്‍ വെളിപ്പെടുത്തിയത്. 73ാം വയസിലേക്ക് കടക്കുമ്പോഴും അചഞ്ചലമായ നിലപാടുകളും പ്രതീക്ഷകളുമായാണ് പിണറായി വിജയനെന്ന ജനകീയ മുഖ്യമന്ത്രി മുന്നോട്ടുപോകുന്നത്.
Get real time update about this post categories directly on your device, subscribe now.