ഉമ്മന്‍ചാണ്ടി പങ്കെടുത്ത പരിപാടിയില്‍ നിന്ന് ബിന്ദുകൃഷ്ണ ഇറങ്ങിപ്പോയി

കൊല്ലം: എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെ നേതൃത്വത്തില്‍ നടന്ന ഏക ദിന ഉപവാസ പന്തലില്‍ നിന്നാണ് ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഇറങ്ങിപ്പോയത്. ഇരിപ്പിടം കിട്ടാത്തതിനെ തുടര്‍ന്നായിരുന്നു മഹിളാ കോണ്‍ഗ്രസ് നേതാവ് കൂടിയായ ബിന്ദുവിന്റെ നടപടി. എംപി ഫണ്ട് വിനിയോഗം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്നാരോപിച്ചാണ് ഉപവാസം സംഘടിപ്പിച്ചത്

രാവിലെ തന്നെ ബിന്ദുകൃഷ്ണ കൊല്ലം കളക്ട്രേറ്റിനു സമീപത്തെ ഉപവാസ പന്തലില്‍ എത്തിയിരുന്നു. ആര്‍എസ്പി ജില്ലാ സെക്രട്ടറി ഫിലിപ് കെ തോമസ് സ്വാഗതം പറയുന്നതിനു മുമ്പു തന്നെ ബിന്ദു കൃഷ്ണ സമര പന്തലില്‍ ഇരിപ്പിടം കിട്ടാത്തതിനെ തുടര്‍ന്ന് ഒരു മഹിളാ നേതാവിന്റെ സ്‌കൂട്ടറില്‍ കയറി സ്ഥലം വിടുകയായിരുന്നു.

കാര്യമെന്തെന്ന് അന്വേഷിച്ചവരോട് വാര്‍ത്താ സമ്മേളനത്തിനു പോകുന്നുവെന്ന് പറഞ്ഞ് തടി തപ്പി. അതേ സമയം എല്ലാ മാധ്യമപ്രവര്‍ത്തകരും ഉമ്മന്‍ചാണ്ടിയുടെ ഉത്ഘാടന പ്രസംഗത്തിനു ശേഷമാണ് കൊല്ലം പ്രസ്സ്‌ക്ലബില്‍ നടന്ന ബിന്ദുകൃഷ്ണയുടെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.

ഇരിപ്പിടം മാത്രമല്ല പ്രശ്‌നം യുഡിഎഫ് ചെയര്‍മാനായിരുന്ന കെ കരുണാകരന്‍പിള്ളയുടെ മരണത്തിനു ശേഷം താനറിയാതെ കെസി രാജന്‍ ആ സ്ഥാനം സ്വയം ഏറ്റെടുത്തിലും ബിന്ദുകൃഷ്ണയ്ക്ക് അതൃപ്തിയുണ്ട്. മാത്രമല്ല എ ഗ്രൂപിനോടുള്ള വിയോജിപ്പും ബഹീഷ്‌കരണത്തിനു കാരണമാണെന്നും ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News