‘ബോംബ്’ പിഴച്ചു; മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മുംബൈയില്‍ പണി കിട്ടി

പണി വരുന്ന വഴി നോക്കണേ. ബോംബേ എന്ന വാക്ക്, ബോംബ് എന്നായി മാറിയപ്പോള്‍ എട്ടിന്റെ പണിയാണ് മലയാളികളായ വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടിയത്. ഒരു വാക്ക് ഇങ്ങനെ പണിതരുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല. കേരളത്തില്‍ നിന്ന് പഠനാവശ്യത്തിനായി മുംബൈലേക്കു ട്രെയിന്‍ കയറിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ‘ബോംബ്’ പണി നല്‍കിയത്.

വാട്‌സ് ആപ്പില്‍ സുഹൃത്തുക്കള്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് ബോംബേ എന്ന വാക്കിന് പകരം ബോംബ് എന്ന് തമാശയായി ചേര്‍ത്തത്. ഇത് കേട്ടു നിന്ന ഒരു സഹയാത്രികന്‍ ഇവരുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ശേഷം പൊലീസിന് പരാതി നല്‍കുകയായിരുന്നു.

ഒടുവില്‍ പൊലീസെത്തി പരിശോധിച്ചപ്പോള്‍ സന്ദേശങ്ങള്‍ കണ്ട് പൊലീസിനും സന്ദേഹം. അങ്ങനെ ഈ ഏഴംഗസംഘത്തിന് മൂന്ന് പൊലീസ് സ്റ്റേഷനുകളില്‍ കയറി ഇറങ്ങേണ്ടി വന്നു. ഒടുവില്‍ നിരപരാധിത്വം തെളിഞ്ഞതോടെ പൊലീസ് ഇവരെ പറഞ്ഞു വിടുകയായിരുന്നു.

ഉറുദു പഠിക്കുക എന്ന ഉദ്ദേശത്തിലാണ് മുസ്തഫ,യൂനിസ്(പാലക്കാട്),മുഹമ്മദ് അസ്ലം, അബ്ദുള്‍ റാഊഫ് (മലപ്പുറം), ഉവൈസ് (കോഴിക്കോട്),മുഹമ്മദ് സിദ്ദിക്(കണ്ണൂര്‍),മുഹമ്മദ് ആദില്‍ (ലക്ഷദ്വീപ്)എന്നിവരടങ്ങുന്ന സുഹൃത്ത് സംഘം മുംബൈലേക്ക് തിരിച്ചത്. ഇനിയേതായാലും വാക്കുകളുടെ ഉപയോഗത്തില്‍ ഇവര്‍ സൂക്ഷിക്കുമെന്നുറപ്പാണ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News