തമിഴകത്ത് ആശങ്ക; മുഖ്യമന്ത്രി പളനിസ്വാമി മോദിയുമായി കൂടിക്കാഴ്ച നടത്തി

ദില്ലി: തമിഴ്‌നാട് രാഷ്ട്രീയം പ്രതിസന്ധികള്‍ക്കിടയിലൂടെ കടന്നുപോകുമ്പോഴാണ് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി പ്രധാനമന്ത്രിയെ കണ്ടത്. ദ്രാവിഡ രാഷട്രീയത്തില്‍ ബിജെപി കരുനീക്കം ശക്തമാക്കുന്നതിനിടെയിലെ സന്ദര്‍ശനം രാഷ്ട്രീയലോകത്ത് ചര്‍ച്ചയായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനെ മുന്നോട്ട് കൊണ്ട് പോകാന്‍ കേന്ദ്ര പിന്തുണയും പളനിസ്വാമി തേടിയിട്ടുണ്ട്.

പനീര്‍സെല്‍വുമായി കഴിഞ്ഞ ആഴ്ച്ച പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തിയതിന്റെ പിന്നാലെയാണ് അണ്ണാ ഡിഎംകെ ഒദ്യോഗിക വിഭാഗ നേതാവുകൂടിയായ പളനിസാമിയുടെ കൂടിക്കാഴ്ച്ച. ശശികല കുടുംബാങ്ങളെ പൂര്‍ണ്ണമായി ഒഴിവാക്കി അണ്ണാഡിഎംകെയിലെ ഇരു വിഭാഗങ്ങളും സംയോജിത ഭരണത്തിന് നീക്കം നടത്തുന്നതിനിടയിലാണ് കേന്ദ്ര പിന്തുണ ഉറപ്പിക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ദില്ലിയില്‍ എത്തിയത്.

രാഷട്രപതി തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്കുള്ള അണ്ണാഡിഎംകെ അമ്മ വിഭാഗത്തിന്റെ പിന്തുണ കൂടിക്കാഴ്ച്ചയില്‍ പളനിസാമി ഉറപ്പ് നല്‍കിയതായാണ് വിവരം. എന്നാല്‍ വരള്‍ച്ചാ പാക്കേജ് ചര്‍ച്ചകള്‍ക്കായായിരുന്നു കൂടിക്കാഴ്ച്ചയെന്നും രാഷട്രപതി തിരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കുന്ന കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യുകയാണെന്നും ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും പളനിസാമി കൂടിക്കാഴ്ച്ചയക്ക് ശേഷം പറഞ്ഞു.

ജയലളിതയുടെയും കരുണാനിധിയുടെ അനാരോഗ്യത്തിന്റേയും വിടവ് അണ്ണാഡിഎംകെയിലെ ഒരുപക്ഷവുമായി സഹകരിച്ച് രജനികാന്തിലൂടെ സാധ്യമാക്കാനുള്ള ബിജെപി നീക്കങ്ങള്‍ക്കിടയില്‍ കൂടിയാണ് കേന്ദ്ര പിന്തുണതേടി പളനിസാമി എത്തിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News