വെയ്ന്‍ റൂണി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടുന്നു; ചേക്കേറുന്നത് സിറ്റിയിലേക്ക്?

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എക്കാലത്തേയും മികച്ച ഗോള്‍സ്‌കോറര്‍ വെയ്ന്‍ റൂണി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടുന്നു. യുണൈറ്റഡുമായുള്ള കരാര്‍ പുതുക്കാന്‍ തയ്യാറല്ലെന്ന് റൂണി അറിയിച്ചിരുന്നു. യുണൈറ്റഡ് നിരയില്‍ സ്ഥിരം കളിക്കാന്‍ അവസരം ലഭിക്കാത്തതാണ് താരത്തെ ക്ലബ്ബ് വിടാന്‍ പ്രേരിപ്പിക്കുന്നത്.

2004 ലാണ് റൂണി എവര്‍ട്ടണ്‍ വിട്ട് യുണൈറ്റഡില്‍ എത്തുന്നത്. വിഖ്യാത പരിശീലകനായ സര്‍ അലക്‌സ് ഫെര്‍ഗൂസനാണ് റൂണിയെ മാഞ്ചസ്റ്ററിന് പരിചയപ്പെടുത്തിയത്. 2016 ല്‍ ജോസെ മൗറീഞ്ഞോ പരിശീലകനായി ചുമതല ഏറ്റതുമുതല്‍ റൂണി അതൃപ്തനാണ്.

വ്യക്തിജീവിതത്തിലേക്കുള്ള മാധ്യമങ്ങളുടെ നുഴഞ്ഞു കയറ്റം റൂണിയെ അലട്ടുന്നതായും ഇംഗ്ലണ്ടിലെ ജീവിതം മടുത്തെന്നും സ്‌പെയിനിലേക്ക് ചേക്കേറാന്‍ ആഗ്രഹിക്കുന്നതായും റൂണി സഹകളിക്കാരെ അറിയിച്ചിരുന്നു.

ഏതായാലും അടുത്ത സീസണില്‍ റൂണി ക്ലബ്ബ് വിടുമെന്നാണ് സൂചന. തന്റെ പഴയ ക്ലബ്ബായ എവര്‍ട്ടണിലേക്ക് റൂണി തിരിച്ച് പോകുമെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റൂണിക്കായി വലവിരിച്ച് ചൈനീസ് ലീഗിലെ ക്ലബ്ബുകളും അമേരിക്കന്‍ സോക്കര്‍ലീഗിലെ ക്ലബ്ബുകളും ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News