തെളിവില്ല; വിഴിഞ്ഞത്തില്‍ വിശദീകരണവുമായി ഉമ്മന്‍ചാണ്ടി; സി എ ജിക്ക് നോട്ടപിശകെന്നും പഴി

തിരുവനന്തപുരം: വിഴിഞ്ഞം കരാര്‍ സംസ്ഥാനത്തിന് കോടികളുടെ നഷ്ടമുണ്ടാക്കുന്നതാണെന്ന സി എ ജി റിപ്പോര്‍ട്ടില്‍ വിശദീകരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തെത്തി. വിഴിഞ്ഞം കരാര്‍ സംബന്ധിച്ചുള്ള സി എ ജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ശരിയല്ലെന്നു പറഞ്ഞ ഉമ്മന്‍ചാണ്ടി സി എ ജിക്ക് നോട്ടപിശകുണ്ടായിട്ടുണ്ടെന്ന വിമര്‍ശനും നടത്തി.

കരാര്‍ ഒപ്പിട്ടതില്‍ തനിക്ക് ഇപ്പോഴും കുറ്റബോധമില്ലെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് അന്തിമ കരാര്‍ ഉറപ്പിച്ച ശേഷം ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് കരാര്‍ നടപ്പിലാക്കാന്‍ മുന്‍കൈയ്യെടുത്ത ഉമ്മന്‍ചാണ്ടി വിശദീകരിച്ചു.

അദാനിയെ വഴിവിട്ട് സഹായിച്ചിട്ടില്ലെന്നും സിഎജി റിപ്പോര്‍ട്ടിന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നുമാണ് ഉമ്മന്‍ചാണ്ടിയുടെ പക്ഷം. കരാര്‍ കാലാവധി നീട്ടി നല്‍കിയതില്‍ അപാകതയില്ലെന്നും അത് ഏകപക്ഷീയമായ തീരുമാനമായിരുന്നില്ലെന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News