ഫുട്‌ബോള്‍ ലോകത്ത് ഞെട്ടല്‍; നികുതി വെട്ടിപ്പ് കേസില്‍ മെസിക്ക് 21 മാസം തടവ്ശിക്ഷ

മാഡ്രിഡ്: ഫുട്‌ബോള്‍ ലോകത്തെ സൂപ്പര്‍താരം ലയണല്‍ മെസിക്ക് തടവ് ശിക്ഷ. നികുതി വെട്ടിപ്പ് കേസില്‍ മെസിക്കെതിരായ കീഴ്‌ക്കോടതി വിധി സ്‌പെയിന്‍ സുപ്രിംകോടതി ശരിവയ്ക്കുകയായിരുന്നു. മെസിയുടെ അപ്പില്‍ തള്ളിക്കളഞ്ഞ കോടതി താരം കുറ്റക്കാരനാണെന്ന് വ്യക്തമാക്കി.

21 മാസത്തെ തടവ് ശിക്ഷയാണ് കീഴ്‌ക്കോടതി വിധിച്ചിട്ടുള്ളത്. 2007 മുതലുള്ള കാലയളവില്‍ രണ്ട് വര്‍ഷം നികുതി വെട്ടിച്ചുവെന്നതാണ് കേസ്. നേരത്തെ നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അച്ഛനാണ് നോക്കുന്നതെന്നായിരുന്നു മെസി വാദിച്ചത്.

അര്‍ജന്റീനയുടെ സൂപ്പര്‍ താരമായ മെസി ബാഴ്‌സലോണയ്ക്കായാണ് ക്ലബ് തലത്തില്‍ കളിക്കുന്നത്. ബാഴ്‌സയില്‍ നിന്ന് ലഭിച്ച വരുമാനത്തിലെ നികുതി അടയ്ക്കാത്തതാണ് താരത്തിന് വിനയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News