ഉലകനായകനും പിണറായി ഫാന്‍; പിണറായി സര്‍ക്കാരിന്റെ സദ്ഭരണത്തിന്റെ വാര്‍ഷികാഘോഷത്തിന് താനുമുണ്ടാകുമെന്ന് കമല്‍

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാര്‍ സദ്ഭരണമാണ് നടത്തുന്നതെന്ന വിശേഷണവുമായാണ് കമല്‍ഹാസന്റെ അഭിനന്ദനമെത്തിയത്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ സദ്ഭരണത്തിന്റെ ഒരു വര്‍ഷം ആഘോഷിക്കാന്‍ കേരളത്തിലെ ജനങ്ങളോടൊപ്പം താനും ഉണ്ടെന്ന് വിഖ്യാത നടന്‍ പ്രഖ്യാപിച്ചു.

അയല്‍സംസ്ഥാനങ്ങള്‍ക്കെല്ലാം മാതൃകയാക്കാവുന്ന ഭരണമാണ് പിണറായി നടത്തുന്നതെന്നും കമല്‍ പറഞ്ഞു. ഇനിയും ഒരുപാട് മേഖലകളില്‍ അയല്‍ സംസ്ഥാനങ്ങള്‍ക്കു കേരളം മാതൃകയാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു. മുഖ്യമന്ത്രിക്ക് അയച്ച ഇമെയില്‍ സന്ദേശത്തിലൂടെയാണ് കമല്‍ഹാസന്‍ ആശംസ അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here