വിനീതിന്റെ ജോലിയുടെ കാര്യവും ശരിയാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി.കെ. വിനീതിന്റെ ജോലി നഷ്ടമായ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ശക്തമായ ഇടപെടല്‍. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി കൂടിക്കാഴ്ച നടത്തിയ സി കെ വിനീതിന് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിനീതിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കേന്ദ്രകായികമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പിരിച്ചുവിട്ട നടപടി കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കപ്പെടുമെന്ന് തന്നെയാണ് കരുതുന്നതെന്നും പിണറായി കുറിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം അനുയോജ്യനടപടികള്‍ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കുമെന്നും ഫെയ്‌സ്ബുക്കിലൂടെ മുഖ്യമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഏജിസ് ഓഫിസില്‍ നിന്നും വിനീതിനെ പിരിച്ചുവിട്ടത്. ഹാജര്‍നിലയില്‍ കുറവുണ്ടെന്ന് കാട്ടിയായിരുന്നു നടപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here