ഉപരിപഠനത്തിന് കുട്ടികള്‍ തയ്യാറാകേണ്ടതെങ്ങനെ; കുട്ടികള്‍ക്കൊപ്പം കളിച്ചും ചിരിച്ചും മന്ത്രി കടകംപള്ളിയുടെ ഉത്തരം

തിരുവനന്തപുരം: കുട്ടികളുടെ അഭിരുചി മനസ്സിലാക്കിവേണം ഉപരിപഠനത്തിന് കോഴ്‌സ് തിരഞ്ഞെടുക്കാനെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എസ് എസ് എല്‍ സി, പ്ലസ് ടൂ പാസായ കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച കരിയര്‍ ഗൈഡന്‍സ് വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സ്വന്തം മണ്ഡലം കൂടിയായ കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നടപ്പാക്കുന്ന ‘പ്രകാശം’ വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായാണ് കരിയര്‍ ഗൈഡന്‍സ് വര്‍ക്ക്‌ഷോപ്പ് നടത്തിയത്. സംസ്ഥാനത്ത് ആദ്യമായാണ് കരിയര്‍ ഗൈഡന്‍സ് വര്‍ക്ക്‌ഷോപ്പ് ഒരു എം എല്‍ എ മുന്‍ കൈയെടുത്ത് സംഘടിപ്പിക്കുന്നത്.

കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു കരിയര്‍ ഗൈഡന്‍സ് വര്‍ക്ക്‌ഷോപ്പ്. ഫീസൊന്നും ഈടാക്കാതെ പാവപ്പെട്ട കുട്ടികള്‍ക്ക് സഹായകരമായ രീതിയില്‍ ഇത്തരമൊരു വര്‍ക്ക്‌ഷോപ്പ് നടത്തിയതിന് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയ പ്രമുഖ കരിയര്‍ ഗുരു ഡോക്ടര്‍ പി.ആര്‍ വെങ്കിട്ടരാമന്‍ മന്ത്രിയെ അഭിനന്ദിച്ചു.

മുന്‍ എന്‍ട്രന്‍സ് കമ്മീഷണര്‍ ബി.എസ് മാവോജി ഐ എ എസ് ,കിറ്റ്‌സ് ഡയറക്ടര്‍ രാജശ്രീ അജിത്ത് എന്നിവരും ക്ലാസുകള്‍ എടുത്തു. എസ് എസ് എല്‍ സി ക്കും, ഹയര്‍സെക്കണ്ടറിക്കും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളെ ആദരിച്ചു. ചടങ്ങില്‍ മേയര്‍ അഡ്വ. വി.കെ പ്രശാന്ത് അധ്യക്ഷത വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News