തട്ടമിട്ടും ഓള്‍ ഇന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതാം

ഓള്‍ ഇന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തട്ടം ധരിച്ചെത്തുന്നവര്‍ക്കും പ്രവേശനം അനുവദിക്കും. കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയിലാണ് നിലപാട് അറിയിച്ചത്. തട്ടം ധരിക്കുന്നവര്‍ സാധാരണ വിദ്യാര്‍ത്ഥികള്‍ എത്തുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് എത്തണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കര്‍ശന പരിശോധനകള്‍ക്ക് ശേഷമായിരിക്കും പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കുക. നീറ്റ് പരീക്ഷയുടേത് പോലെ മഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ തട്ടത്തിന് വിലക്കില്ലെന്ന് എയിംസ് അധികൃതര്‍ വ്യക്തമാക്കിയതോടെയാണ് ഹര്‍ജിയില്‍ തീര്‍പ്പുണ്ടായത്. തട്ടം ധരിച്ചെത്തുന്നവരെ വിശദമായ പരിശോധനകള്‍ക്ക് ശേഷം പ്രവേശിപ്പിക്കാന്‍ എയിംസ് പരീക്ഷാ ചട്ടം അനുവദിക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ ധരിപ്പിക്കുകയും ചെയ്തു.

സിബിഎസ്ഇ നടത്തിയ നീറ്റ് പരീക്ഷയിലെ പരിശോധനാ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വിദ്യാര്‍ത്ഥിയാണ് കോടതിയെ സമീപിച്ചത്.തട്ടം ധരിച്ച് പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. വിഷയത്തില്‍ ഹൈക്കോടതി എയിംസിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും നിലപാട് ആരായുകയായിരുന്നു.നീറ്റ് പരീക്ഷയില്‍ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അടക്കം അഴിച്ച് പരിശോധിച്ച സംഭവം വന്‍ വിവാദമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News