നിയന്ത്രണ രേഖ യുദ്ധസമാനം; പാകിസ്താന്‍ സൈന്യം യുദ്ധ സജ്ജമെന്ന് പാക് എയര്‍ ചീഫ് മാര്‍ഷല്‍; ഇന്ത്യന്‍ സൈനികപോസ്റ്റുകളില്‍ അതീവ സുരക്ഷ

ദില്ലി: സിയാച്ചിന്‍ മേഖലയില്‍ പാക്ക് വ്യോമസേന യുദ്ധവിമാനം പറത്തിയതിന് പിന്നാലെയാണ് ഇന്ത്യക്ക് തിരിച്ചടി നല്‍കാന്‍ തയാറെന്ന് പാക്ക് വ്യോമസേന എയര്‍ ചീഫ് മാര്‍ഷല്‍ സൊഹൈല്‍ അമന്‍ പ്രതികരിച്ചത്. യുദ്ധസജ്ജരാവാന്‍ വ്യക്തമാക്കി ഇന്ത്യന്‍ എയര്‍ ചീഫ് ബി എസ് ധനോവ എല്ലാ ഓഫീസര്‍മാര്‍ക്കും കത്തയച്ചിരുന്നു. ഇതിന് മറുപടി എന്ന നിലയിലാണ് പാക്ക് വ്യോമ തലവന്റെ പ്രതികരണം എന്നാണ് വിശദീകരണം.

ഇന്ത്യ നടത്തിയ രണ്ടാം മിന്നാലാക്രമണത്തിന് പാക്കിസ്ഥാന്‍ തിരിച്ചടിക്ക് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഇടയിലാണ് പാക്കിസ്ഥാന്‍ എയര്‍ ചീഫ് മാര്‍ഷലിന്റെ പ്രതികരണം. നിയന്ത്രണരേഖയിലെ എല്ലാ പാക്ക് വ്യോമതാവങ്ങളും യുദ്ധസജ്ജമെന്നും പാക്കിസ്ഥാന്റെ തിരിച്ചടി ഇന്ത്യയുടെ വരും തലമുറകളും ഓര്‍ത്തിരിക്കേണ്ടി വരുമെന്നുമായിരുന്നു എയര്‍ ചാഫ് മാര്‍ഷലിന്റെ മറുപടി. എയര്‍ ചീഫ് മാര്‍ഷലിന്റെ സാന്നിദ്ധ്യത്തിലായിരുന്നു സിയ്യാച്ചിന്‍ മേഖലയിലെ പാക്ക് യുദ്ധവിമാനങ്ങളുടെ പരിശീല പറക്കല്‍.

അതിര്‍ത്തി മേഖലയിലെ പാക്ക് സ്‌കാര്‍ഡും എയര്‍ബേസും വ്യോമസേന മേധാവി സൊഹൈല്‍ അമന്‍ സന്ദര്‍ശിച്ചു.സംഘര്‍ഷ സാധ്യത രൂക്ഷമായ പശ്ചാത്തലത്തില്‍ നിയന്ത്രണരേഖയില്‍ പരിശോധന ശക്തമാക്കി.ഇന്ത്യന്‍ എയര്‍ബൈസുകളില്‍ ഉല്‍പ്പടെ സൈനിക പോസ്റ്റുകളില്‍ സുരക്ഷ വര്‍ധിപ്പിച്ചു.പാക്കിസ്ഥാനെ നയതന്ത്ര തലത്തില്‍ ഒറ്റപെടുത്താനും കര്‍ശന ശിക്ഷ നടപടികള്‍ സ്വീകരിക്കാനുമാണ് ഇന്ത്യയുടെ നീക്കമെന്ന് നേരത്തെ യുഎസ് ഇന്റലിജന്‍സ് മേധാവി സെനറ്റ് ആംഡ് സര്‍വ്വീസ് കമ്മിറ്റിയുടെ യോഗത്തില്‍ ചൂണ്ടികാട്ടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News