എല്ലാവര്‍ക്കും വീട് ശരിയാക്കും; ലൈഫ് പദ്ധതിയിലൂടെ അഞ്ച് ലക്ഷത്തിലേറെ ഭവനരഹിതര്‍ക്ക് വീട് നിര്‍മിച്ച് നല്‍കും; അഭിമാനനേട്ടത്തിന്റെ ഒന്നാം വര്‍ഷത്തില്‍ പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ദുര്‍ബല ജനവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ നടപ്പാക്കുന്ന സമഗ്ര പദ്ധതിയാണ് ലൈഫ്. മുഴുവന്‍ ഭവനരഹിതര്‍ക്കും വീട് നിര്‍മിച്ച് നല്‍കുന്നതിനൊപ്പം അവര്‍ക്ക് ഉപജീവനമാര്‍ഗവുമൊരുക്കുന്നു എന്നതും ലൈഫ് മിഷന്റെ പ്രത്യേകതയാണ്. സര്‍ക്കാറിന്റെ ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം തുടക്കമിട്ട പദ്ധതിയിലൂടെ അഞ്ച് വര്‍ഷത്തിനകം അഞ്ച് ലക്ഷത്തിലേറെപേര്‍ക്ക് വാസസ്ഥലം ലഭിക്കുമെന്ന് മിഷന്‍ സി.ഇ.ഒ ഹരികിഷോര്‍ വ്യക്തമാക്കി.

ഭൂരഹിതര്‍, ഭൂമിയുള്ള ഭവനരഹിതര്‍, പുറമ്പോക്കില്‍ താമസിക്കുന്നവര്‍, വീടുപണി പൂര്‍ത്തിയാകാത്തവര്‍ എന്നിങ്ങനെ നാലു വിഭാഗങ്ങളാണ് ലൈഫ് ദൗത്യത്തിന്റെ ഗുണഭോക്താക്കളാവുക. തദ്ദേശസ്ഥാപനങ്ങള്‍ വഴി സംസ്ഥാനത്തെ ഭവനരഹിതരെക്കുറിച്ചുള്ള വിവരശേഖരണം ഇതിനകം പൂര്‍ത്തിയായതായും ഹരികിഷോര്‍ പറഞ്ഞു. ഭൂമിയും വീടുമില്ലാത്ത 4.7 ലക്ഷം പേരും ഭൂമിയുണ്ടായിട്ടും വീടില്ലാത്ത 2.91 പേരുമാണ് സംസ്ഥാനത്തുള്ളത്. ഇവര്‍ക്കെല്ലാം പദ്ധതിയിലൂടെ വീട് ലഭിക്കും.

വിവിധയിടങ്ങളില്‍ നൂറുവീതം വീടുകളുള്ള ഭവനസമുച്ചയങ്ങളും നിര്‍മ്മിക്കും. ഒരു വീട്ടില്‍ ഒരാള്‍ക്ക് തൊഴില്‍പരിശീലനം, കുട്ടികളുടെ വിദ്യാഭ്യാസം, ശിശുവയോജന സംരക്ഷണ പരിപാടികള്‍, സാന്ത്വന പരിചരണം!, വെള്ളം, വൈദ്യുതി, പാചക ഇന്ധനം, ശുചിത്വ സൗകര്യങ്ങള്‍ തുടങ്ങിയവും ലൈഫ് മിഷന്റെ ഭാഗമാണ്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തില്‍ സമഗ്രമായ ഭവനനിര്‍മാണ പദ്ധതി നടപ്പാക്കുന്നത്. അതുകൊണ്ട് തന്നെ ഒരുവര്‍ഷം പിന്നിടുന്ന എല്‍.ഡി.എഫ് സര്‍ക്കാറിന്റെ അഭിമാന പദ്ധതിയാവുകയാണ് ലൈഫ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News