ഐപിഎല്‍ ഫൈനല്‍ ഒത്തുകളി; ആരാധകരുടെ സംശയം ന്യായമോ; ഉത്തരം നല്‍കും ട്വീറ്റുകള്‍ ചര്‍ച്ചയാകുന്നു

മുംബൈ: ഐ പി എല്‍ പത്താം മാമാങ്കം കൊടിയിറങ്ങി ദിവസങ്ങള്‍ കഴിയുമ്പോള്‍ വിവാദവും കത്തിപടരുകയാണ്. കലാശക്കളിയില്‍ ഒത്തുകളി നടന്നെന്ന വിവാദമാണ് തലപൊക്കിയിരിക്കുന്നത്. ഒത്തുകളിക്ക് കുപ്രസിദ്ധമായ ഐ പി എല്ലില്‍ ഇക്കുറിയും മാറ്റമില്ലായിരുന്നെന്ന സംശയമാണ് ബലപ്പെടുന്നത്.

കലാശക്കളി കണ്ടവരില്‍ ബഹുഭൂരിപക്ഷവും ഒത്തുകളിയെന്ന സംശയം മുന്നോട്ട് വെച്ചിരുന്നു. മുംബൈ ഇന്ത്യന്‍സിനെതിരെ 129 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ അയല്‍ക്കാരായ പുനെ അവസാന ഓവറിലെ അവസാനപന്തില്‍ ഒരു റണ്‍ അകലെ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ഒത്തുകളി നടന്നുവെന്ന് തെളിയിക്കുന്ന ട്വീറ്റുകള്‍ പുറത്തുവന്നതോടെ ഐപിഎല്‍ പോരാട്ടം വീണ്ടും സംശയത്തിന്റെ നിഴലിലായി.
ഐപിഎല്‍ ഫൈനലിന് മുന്നോടിയായി ഒരു ട്വിറ്റര്‍ അക്കൌണ്ടില്‍ ഉണ്ടായ ഒന്‍പത് പ്രവചനങ്ങളില്‍ അമ്പരന്ന് നില്‍ക്കുകയാണ് ക്രിക്കറ്റ് ലോകം
ഒന്‍പതില്‍ എട്ടും അക്ഷരാര്‍ത്ഥത്തില്‍ ശരിയായതാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. ഫൈനല്‍ദിനത്തില്‍ പുലര്‍ച്ച 3.36 മുതല്‍ 4.17 വരെയാണ് ട്വീറ്റ് പ്രവചനങ്ങളുണ്ടായിരിക്കുന്നത്.

ഓരോ ട്വീറ്റിലേക്കും സൂക്ഷിച്ച് നോക്കിയാല്‍ ഒത്തുകളിയുടെ എല്ലാ സാധ്യതകളും ഉണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.


എന്നാല്‍ ഇക്കാര്യമെല്ലാം ക്രിക്കറ്റ് ഇന്‍സൈഡര്‍ അകൗണ്ട് ഉടമ നിഷേധിച്ചിട്ടുണ്ട്. എന്തായാലും കളി കണ്ടപ്പോള്‍ മുതല്‍ തുടങ്ങിയ സംശയം കൂടുതല്‍ ശക്തമാകുകയാണുണ്ടായിരിക്കുന്നത്. മുമ്പ് ധോണിയുടെ ചെന്നൈയും രാജസ്ഥാനും വിലക്ക് നേരിടേണ്ടിവന്നത് ഒത്തുകളിക്കായിരുന്നു എന്നത് കൂടി കൂട്ടിവായിക്കുമ്പോള്‍ സംശയം സത്യമാണെന്ന വിലയിരുത്തലാണ് ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News