വിജയ്ബാബുവിന്റെ 45 സെക്കന്‍ഡ്‌സ്

മലയാള സിനിമയിലെ പ്രമുഖ നിര്‍മ്മാതാവും നടനുമായ വിജയ് ബാബു അങ്കമാലി ഡയറീസിന്റെ വിജയത്തിന് ശേഷം പുതുമുഖ സംവിധായകനായ ദീപക് എസ് ജെയ് യുമായി ഒന്നിക്കുന്നു. 45 സെക്കന്‍ഡ്‌സ് എന്ന ഹ്രസ്വചിത്രത്തിനുവേണ്ടിയാണ് ഇവര്‍ ഒന്നിക്കുന്നത്.

മലയാളത്തില്‍ നിരവധി സിനിമകള്‍ നിര്‍മ്മിക്കുകയും പുതുമുഖപ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വിജയ് ബാബുവിനെ ആകര്‍ഷിച്ചത് 45 സെക്കന്‍ഡ്‌സിന്റെ തിരക്കഥയാണ്. തിരക്കഥ യോടുള്ള ഇഷ്ടീ ഹ്രസ്വചിത്രത്തില്‍ നായകനാകാന്‍ വിജയ് ബാബുവിന് പ്രേ രണയായി.

സസ്‌പെന്‍സ് ത്രില്ലെര്‍ ഗണത്തില്‍ പെടുത്താവുന്ന ഒരു ഹ്രസ്വചിത്രമായിരിക്കും 45 സെക്കന്‍ഡ്‌സ് എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. അരുണ്‍ രാജ്, ദീപക് എസ് ജെയ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സംവിധായകനായ ദീപക് എസ് ജെയ് തിരുവന്തപുരം സ്വദേശിയും ടെക്‌നോപാര്‍ക്കിലെ സ്വകാര്യ കമ്പനിയിലെ സീനിയര്‍ ഗ്രാഫിക് ഡിസൈനറുമാണ്.

നിരവധി ഹ്രസ്വചിത്രങ്ങളിലും മ്യൂസിക് ആല്‍ബങ്ങളിലും സഹസംവിധായകനായി പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായാണ് ദീപക് എസ് ജെയ് സ്വതന്ത്ര സംവിധായകന്റെ കുപ്പായം അണിയുന്നത് . കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിജയ് ബാബുവിനെ കൂടാതെ
ഉമാനായര്‍, സജീഷ് നമ്പ്യാര്‍, സുബിത്ത് ബാബു, അഭിമന്യു, അശ്വതി പിള്ള, ഡിക്‌സണ്‍, ബേബി കെസിയ, വരുണ്‍ ചന്ദ്രന്‍ എന്നിവരും ഇതില്‍ കഥാപാത്രങ്ങള്‍ ആകുന്നു.

നിര്‍മാണം: ഗ്രാവിറ്റി ക്രീഷന്‍സ്,സൈലന്റ് മേക്കേഴ്‌സ്, ക്യാമറ: ടോബിന്‍ തോമസ്. എഡിറ്റിംഗ്: അപ്പു ഭട്ടതിരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഉണ്ണി & ശ്രീകുമാര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: ശിവപ്രസാദ് പിആര്‍ ഒ : സുനില്‍ അരുമാനൂര്‍. മെയ് അവസാനം തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമായിട്ടാണ് ചിത്രീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News