സര്‍ക്കാരിന്റെ പിറന്നാള്‍ ദിനത്തില്‍ അക്രമത്തിന് സംഘടിതനീക്കം; ഭരണസിരാകേന്ദ്രം ചോരക്കളമാക്കാന്‍ ആസുത്രിത നീക്കം

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ സംസ്ഥാനത്ത് അക്രമം നടത്താന്‍ സംഘടിത നീക്കം. സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന പ്രതിപക്ഷ യുവജനസംഘടനകളാണ് ആസുത്രിത ശ്രമവുമായി രംഗത്തെത്തിയത്. സെക്രട്ടേറിയേറ്റ് ഉപരോധത്തിനിടെ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി കലാപമുണ്ടാക്കാനുള്ള ശ്രമം നടക്കുകയാണ്.

ഇരുവിഭാഗം പ്രവര്‍ത്തകരും പരസ്പരം ഏറ്റുമുട്ടി സെക്രട്ടേറിയേറ്റിന് മുന്നില്‍ സംഘര്‍ഷം സൃഷ്ടിച്ചിരിക്കുകയാണ്. പ്രവര്‍ത്തകര്‍ പരസ്പരം കുപ്പിയും കമ്പും കല്ലും വലിച്ചെറിഞ്ഞ് ഏറ്റുമുട്ടല്‍ നടത്തി. ഇരുസംഘടനകളും നഗരത്തില്‍ സ്ഥാപിച്ചിരുന്ന ഫഌക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു. ബി ജെ പി ദേശീയ നേതാക്കളെയടക്കം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ യുവമോര്‍ച്ചയും തടഞ്ഞു.

നേരത്തെ തന്നെ സംഘടിതമായ കലാപമുണ്ടാക്കാനുള്ള ശ്രമമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വവാദത്തിലേക്ക് വലിച്ചിഴക്കാനുള്ള ആസുത്രിത ശ്രമമാണ് നടക്കുന്നതെന്ന ആരോപണം ശക്തമായിട്ടുണ്ട്. പൊലീസുമായി ഏറ്റുമുട്ടലിന് ശ്രമിച്ച പ്രവര്‍ത്തകര്‍ പൊലീസ് സംയമനം പാലിച്ചതോടെയാണ് പരസ്പരം ഏറ്റുമുട്ടി സംഘര്‍ഷമുണ്ടാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News