അമ്മയുടെ രക്തം കൊണ്ട് വീടിന്റെ ചുമരില്‍ സ്‌മൈലി വരച്ച മകന്‍; നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയുന്നു

മുംബൈ: വിവാദമായ ഷീന ബോറ കൊലക്കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ കൊന്നത് സ്വന്തം മകന്‍. അമ്മയെ കൊന്ന രക്തം കൊണ്ട് മകന്‍ ചുമരില്‍ സ്‌മൈലി വരച്ചു. ‘ജീവിതം മടുത്തെന്നും പിടികൂടി തൂക്കിലേറ്റൂ’ എന്ന് ചോര കൊണ്ട് ചുമരില്‍ എഴുതുകയും ചെയ്തു.

വീട്ടില്‍ വൈകി വരുന്നതിന് ഗുണദോഷിക്കുന്നതും പോക്കറ്റ്മണി നല്‍കാത്തതുമാണ് മകന് അമ്മയോടുള്ള വൈരാഗ്യത്തിന് കാരണം. അമ്മയെ കഴുത്തറുത്ത് കൊന്ന മകന്‍ സിദ്ധാന്ത് കൊല നടത്തിയ ശേഷം ഒളിവില്‍ പോവുകയായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് മന:സാക്ഷിയെ ഞെട്ടിച്ച കൊലപാതകം മുംബൈ സാന്താക്രൂസിലെ ഫഌറ്റില്‍ നടന്നത്. പൊലീസ് ഉദ്യോഗസ്ഥനായ ഗ്യാനേശ്വര്‍ ഗാനോറിന്റെ ഭാര്യ ദീപാലിയാണ് കൊല്ലപ്പെട്ടത്. രാത്രി ജോലി കഴിഞ്ഞ് ഫഌറ്റിലെത്തിയ ഗ്യാനേശ്വറാണ് ഭാര്യ ദീപാലിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News