നക്ഷത്ര തിളക്കത്തില്‍ പിണറായി സര്‍ക്കാര്‍; ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് മുഖ്യമന്ത്രി വൈകുന്നേരം തിരിതെളിയിക്കും; സര്‍ക്കാര്‍ പദ്ധതികള്‍ ദേശീയതലത്തില്‍ ശ്രദ്ധ നേടുന്നു

ദേശീയതലത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങളുമായാണ് പിണറായി സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്ക് കുതിക്കുന്നത്. അഴിമതിക്കെതിരെ ഉറച്ച നിലപാടുകളെടുത്തുകൊണ്ടാണ് പിണറായി അധികാരത്തിലേറിയത്. പ്രഖ്യാപിച്ചതു പോലെതന്നെ അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകമായി മുന്നോട്ട് പോയപ്പോള്‍ രാഷ്ട്രീയ രംഗത്ത് നിഴലിച്ചുനിന്ന ജീര്‍ണതയ്ക്കും അവസാനമായി.

അതോടെപ്പം അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് ഗുണകരമായ ധാരാളം പദ്ധതികളാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പിണറായി സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ളത്. ക്ഷേമപെന്‍ഷനുകള്‍ വര്‍ദ്ധിപ്പിക്കുകയും സര്‍ക്കാര്‍ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ കൂട്ടിയും സര്‍ക്കാര്‍ ജനക്ഷേമപദ്ധതികള്‍ക്ക് ആക്കം കൂട്ടി. പാവപ്പെട്ട ഭവന രഹിതര്‍ക്ക് വീട് എന്ന സ്വപനം സാക്ഷാത്കരിക്കാന്‍ സഹായകരമായ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി.

പൊതു വിദ്യാലയങ്ങള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തിയും സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് തന്നെ പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തീകരിച്ചും സര്‍ക്കാര്‍ മാതൃകയാകുന്നു. ദേശീയപാത വികസനം, ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി, ഐടി അടിസ്ഥാന വികസന പദ്ധതി തുടങ്ങി വികസനോന്‍മുഖമായ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.

പൊതുജനങ്ങള്‍ക്ക് ഏറെ ഗുണകരമായ ആര്‍ദ്രം ,ലൈഫ്, ഹരിതകേരളം തുടങ്ങിയ പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കിയെന്നതും സര്‍ക്കാറിന്റെ മുഖഛായ വര്‍ദ്ധിപ്പിക്കുന്നു. സര്‍ക്കാറിന്റ ഒന്നാം വാര്‍ഷികാഘോഷം തിരുവനന്തപുരം നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകുന്നേരം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News