ചോര പുരണ്ട കൈകളോ; ബാബറി മസ്ജിദ് കേസില്‍ അദ്വാനി, ജോഷി, ഉമാ ഭാരതി എന്നിവര്‍ നാളെ നേരിട്ട് ഹാജരാകണമെന്ന് കോടതി

ദില്ലി: സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം ബാബറി മസ്ജിദ് കേസില്‍ വാദം കേള്‍ക്കുന്ന ലഖൗനൗവിലെ സി ബി ഐ പ്രത്യേക കോടതിയാണ് മൂതിര്‍ന്ന ബി ജെ പി നേതാക്കളോട് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. എല്‍ കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി ഉള്‍പ്പെടെ ബി ജെ പി-ആര്‍ എസ് എസ് നേതാക്കള്‍ക്കതിരായ ക്രിമിനല്‍ ഗൂഡാലോചന കേസിലാണ് നടപടി.

ഇവര്‍ക്കെതിരായ കുറ്റങ്ങള്‍ കോടതി പുനസ്ഥാപിക്കും. 2001ല്‍ സി ബി ഐ കോടതി അദ്വാനി ഉള്‍പ്പെടെയുള്ള നേതാക്കളെ ഗൂഡാലോചന കേസില്‍ കുറ്റവിമൂക്തരാക്കിയിരുന്നു. അലഹബാദ് ഹൈക്കോടതി ഇത് ശരിവയ്ക്കുകയും ചെയ്തു. ഇതിനെതിരെ സി ബി ഐ സുപ്രീം കോടതിയെ സമീപിച്ചു. 2017 ഏപ്രില്‍ 19 ന് കുറ്റങ്ങള്‍ പുനസ്ഥാപിച്ച് ഇടവേളകളില്ലാതെ വാദം കേട്ട് രണ്ട് വര്‍ഷത്തിനകം കേസില്‍ വിധി പറയണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

ഇതിനെത്തുടര്‍ന്നാണ് ലഖ്‌നൗവിലെ സി ബി ഐ കോടതി വാദം കേള്‍ക്കാന്‍ ആരംഭിച്ചത്. ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ മുന്‍ ശിവസേന എം പി സതീഷ് പ്രധാന് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News