തലസ്ഥാനത്ത് യുവജനസംഘടനകളുടെ ആക്രമണപരമ്പര; പീപ്പിള്‍ ടിവിക്ക് നേരേയും ആക്രമണം; പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം അലങ്കോലപ്പെടുത്താന്‍ തീവ്രശ്രമം

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ സംസ്ഥാനത്ത് വ്യാപകഅക്രമം നടത്താനാണ് പ്രതിപക്ഷ യുവജനസംഘടനകള്‍ ശ്രമിക്കുന്നത്. സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി കലാപമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പൊലീസുമായി നിരന്തരം ഏറ്റുമുട്ടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ പൊലീസ് സംയമനം പാലിച്ചതോടെ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.

കൈരളി പീപ്പിള്‍ ടി വിക്ക് നേരേയും ആക്രമണം നടത്താന്‍ പ്രതിഷേധക്കാര്‍ മടികാട്ടിയില്ല. പീപ്പിള്‍ ടി വിയുടെ ഒ ബി വാനിന് നേരെ രൂക്ഷമായ രീതിയില്‍ കല്ലേറ് നടത്തി. പിന്നാലെ കല്ലും വടികളുമുപയോഗിച്ച് ആക്രമണവും നടത്തി.

രാവിലെ മുതല്‍ തന്നെ സംഘടിതമായി വലിയ കലാപമുണ്ടാക്കാനുള്ള തീവ്രശമം നടന്നു. ഇരുവിഭാഗം പ്രവര്‍ത്തകരും പരസ്പരം ഏറ്റുമുട്ടി സെക്രട്ടേറിയേറ്റിന് മുന്നില്‍ വലിയ സംഘര്‍ഷം സൃഷ്ടിച്ചു. പ്രവര്‍ത്തകര്‍ പരസ്പരം കുപ്പിയും കമ്പും കല്ലും വലിച്ചെറിഞ്ഞ് ഏറ്റുമുട്ടല്‍ നടത്തി. ഇരുസംഘടനകളും നഗരത്തില്‍ സ്ഥാപിച്ചിരുന്ന ഫഌക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു. ബി ജെ പി ദേശീയ നേതാവ് പൂനം മഹാജനെയടക്കം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ യുവമോര്‍ച്ചയും തടഞ്ഞു.

നേരത്തെ തന്നെ സംഘടിതമായ കലാപമുണ്ടാക്കാനുള്ള ശ്രമമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വവാദത്തിലേക്ക് വലിച്ചിഴക്കാനുള്ള ആസുത്രിത ശ്രമമാണ് നടക്കുന്നതെന്ന ആരോപണം ശക്തമായിട്ടുണ്ട്.  പൊലീസുമായി ഏറ്റുമുട്ടി പിരിഞ്ഞുപോയ പ്രവര്‍ത്തകര്‍ വീണ്ടും വീണ്ടും കൂട്ടമായി തിരിച്ചെത്തി ആക്രമണം നടത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News