മോദി സര്‍ക്കാര്‍ ദാവൂദ് ഇബ്രാഹിമിനായി വലവിരിച്ചു: ദാവുദിന്റെ ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുത്ത് ബിജെപി മന്ത്രിയും എംഎല്‍എമാരും മാതൃകയായി

മുംബൈ: രാജ്യം തേടുന്ന ഒന്നാം നമ്പര്‍ കുറ്റവാളിയും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനുമായ ദാവൂദ് ഇബ്രാഹിമിന്റെ ബന്ധുവിന്റെ വിവാഹത്തില്‍ മഹാരാഷ്ട്രയിലെ ബിജെപി മന്ത്രിയും എംഎല്‍എമാരും ഉന്നത പൊലീസ് മേധാവികളും പങ്കെടുത്തത് വിവാദത്തില്‍. മെയ് 19ന് നാസിക്കില്‍ നടന്ന വിവാഹച്ചടങ്ങിലാണ് മന്ത്രിയും പരിവാരങ്ങളും ആഘോഷപൂര്‍വ്വം പങ്കെടുത്ത് അനുഗ്രഹിച്ചത്.
ദേവന്ദ്രഫഡ്‌നവീസ് മന്ത്രിസഭയിലെ പ്രമുഖനായ ആരോഗ്യവിദ്യാഭ്യാസ മന്ത്രി ഗിരീഷ് മഹാജന്റെ നേതൃത്വത്തിലാണ് ബിജെപി സംഘം വിവാഹാഘോഷത്തിന് എത്തിയത്. മന്ത്രിക്കൊപ്പം എം എല്‍ എമാരായ ദേവ്‌യാനി ഫരാന്‍ഡെ, ബാലാസാഹെബ് സനപ്, സീമ ഹിരായ്, നാസിക് മേയര്‍ രഞ്ജന ഭനാസി, ഡെപ്യൂട്ടി മേയര്‍ പ്രതമേഷ് ഗീഥെ തുടങ്ങിയവരാണ് ദീവൂദിന്റെ ഭാര്യാസഹോദരിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തത്.

മന്ത്രി സംഘം മാത്രമല്ല പൊലീസിലെ ഉന്നതരില്‍ പലരും ദാവുദിന്റെ ബന്ധുവിന്റെ വിവാഹത്തിന് എത്തിയിരുന്നു. അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ ഉള്‍പ്പെടെ പത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നിരവധി മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും അതിഥികളായെത്തിയിരുന്നു. സംഭവം വിവാദമായതോടെ നാസിക് പൊലീസ് കമ്മിഷണര്‍ രവീന്ദ്ര സിംഗാള്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

പൊലീസ് ഉദ്യോഗസ്ഥര്‍ വിവാഹത്തില്‍ പങ്കെടുത്തതാണ് അന്വേഷിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴികളെടുത്തു. സംഭവത്തില്‍ മുഖ്യമന്ത്രിയും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര അന്വേഷണത്തിന് സര്‍ക്കാരും ഉത്തരവിട്ടു. അതേസമയം വിവാഹത്തില്‍ പങ്കെടുത്തതായി സമ്മതിച്ച മന്ത്രി, വധുവിന് ദാവൂദുമായി ബന്ധമുള്ളത് അറിഞ്ഞിരുന്നില്ലെന്ന നിലപാടിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News