വീണ്ടും കൂട്ടബലാത്സംഗവും കൊലപാതകവും; കാറില്‍ സഞ്ചരിച്ച കുടുംബത്തിലെ 4 യുവതികളെ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു; ഒരാളെ വെടിവച്ച് കൊന്നു

നോയിഡ: ഉത്തര്‍ പ്രദേശിലെ നോയിഡയിലാണ് രാജ്യത്തെ ഞെട്ടിച്ച കൂട്ടബലാത്സംഗവും കൊലപാതകവും അരങ്ങേറിയത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിന് നേരേയാണ് അരുംപാതകം നടന്നത്. തോക്ക് ചൂണ്ടി കാര്‍ തടഞ്ഞശേഷം നാല് യുവതികളേയും പുറത്തിറക്കി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പുരുഷന്‍ ബലാത്സംഗം തടയാന്‍ ശ്രമിച്ചങ്കെിലും ഇയാളെ വെടിവെച്ച് കൊല്ലുകയായിരുന്നു. പൊതുനിരത്തില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. നേരത്തെ തന്നെ ഇവിടെ ബലാത്സംഗത്തിനും കൊള്ളയടിക്കും കുപ്രസിദ്ധമാണ്.

കഴിഞ്ഞ വര്‍ഷം ഇതിനടുത്ത് വെച്ചാണ് കാറില്‍ സഞ്ചരിച്ച അമ്മയും മകളും കൂട്ടബലാത്സംഘത്തിന് ഇരയായത്. സംഭവം അന്ന് ബിജെപി വലിയ തോതില്‍ രാഷ്ട്രീയ വിഷയമാക്കിയിരുന്നു. അഖിലേഷിന് പകരക്കാരനായി യോഗി ആദിത്യനാഥ് യു പി മുഖ്യമന്ത്രിയായി ഒരു മാസം പിന്നിടുമ്പോള്‍ ഉണ്ടായ ഞെട്ടിക്കുന്ന ക്രൂരകൃത്യം ഏവരേയും സ്തംബദരാക്കിയിട്ടുണ്ട്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here