പാക്കിസ്താനില്‍ തോക്കുചൂണ്ടി വിവാഹം; ഇന്ത്യന്‍ യുവതി നാട്ടില്‍ തിരിച്ചെത്തി

ദില്ലി: പാക്കിസ്താന്‍ യുവാവ് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിച്ച ഇന്ത്യന്‍ യുവതി നാട്ടില്‍ തിരിച്ചെത്തി. ഇസ്ലാമാബാദ് ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് നടപടി. ഡല്‍ഹി സ്വദേശി ഉസ്മയെയാണ് വാഗ അതിര്‍ത്തിയില്‍ വെച്ച് പാക്കിസ്താന്‍ ഇന്ത്യക്ക് കൈമാറിയത്.

പാക് യുവാവ് താഹിര്‍ അലി തന്നെ തോക്കിചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിച്ചതാണെന്ന് കഴിഞ്ഞ ദിവസം ഉസ്മ വെളിപ്പെടുത്തിയിരുന്നു. തന്നെ ഉപദ്രവിക്കാറുണ്ടെന്നും തന്റെ എമിഗ്രേഷന്‍ രേഖകള്‍ താഹിറിന്റെ കൈവശമാണെന്നും ഉസ്മ പാക് കോടതിയില്‍ മൊഴിനല്‍കിയിരുന്നു.

ഇസ്ലാമാബാദ് ഹൈക്കോടതി ബഞ്ച് ഇന്നലെയാണ് ഉസ്മയെ ഇന്ത്യയിലെത്തിക്കാന്‍ ഉത്തരവിട്ടത്. മേയ് 5 മുതല്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനിലായിരുന്നു ഉസ്മ താമസിക്കുന്നത്.ഇന്ത്യയിലെത്തിയ ഉസ്മയെ കുടുംബം സ്വീകരിച്ചു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here