‘സച്ചിന്‍: എ ബില്ല്യണ്‍ ഡ്രീംസ്’ ഇന്ന് തിയേറ്ററുകളില്‍; താരനിബിഡമായി പ്രീമിയര്‍ ഷോ

സച്ചിന്‍: എ ബില്യണ്‍ ഡ്രീംസിന്റെ പ്രീമിയര്‍ ഷോ മുംബൈയില്‍ നടന്നു. താരനിബിഡമായിരുന്നു പ്രദര്‍ശനം. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഭാര്യ അഞ്ജലി, ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി, കാമുകിയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ്മ, മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി, അമിതാഭ്ബച്ചന്‍, മകന്‍ അഭിഷേക് ബച്ചന്‍, ഭാര്യ ഐശ്വര്യ റായ് ബച്ചന്‍, ഷാരൂഖ് ഖാന്‍ തുടങ്ങിയവരാല്‍ സമ്പന്നമായിരുന്നു സിനിമയുടെ പ്രഥമ പ്രദര്‍ശനം.

ചാമ്പ്യന്‍സ് ട്രോഫിയ്ക്കായി ഇന്ത്യന്‍ ടീം ലണ്ടനിലേക്ക് തിരിക്കുന്നതിന് മുന്‍പാണ് പ്രീമിയര്‍ ഷോ സംഘടിപ്പിച്ചത്.

ജയിംസ് എറിക്‌സണ്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് സച്ചിന്‍: എ ബില്ല്യണ്‍ ഡ്രീംസ്. വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിനായി സച്ചിന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. സച്ചിന്റെ കുട്ടിക്കാലവും കരിയറും കുടുംബജീവിതവും എല്ലാം ചിത്രത്തില്‍ ഇതിവൃത്തമാകുന്നുണ്ട്.

രവി ഭാഗ്ഛദ്കയും കാര്‍മിവല്‍ മോഷന്‍ പിക്‌ച്ചേര്‍സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ സംഗീതസംവിധായകന്‍ കൂടിയായ എ.ആര്‍ റഹ്മാനും പ്രീമിയര്‍ ഷോ കാണാന്‍ എത്തി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like