രമ്യാ നമ്പീശനുമായി ചുംബനരംഗം ചെയ്യില്ല; കാരണം വ്യക്തമാക്കി സിബി രാജ്

രമ്യാ നമ്പീശനുമായുള്ള ചുംബനരംഗത്തില്‍ അഭിനയിക്കാന്‍ തയ്യാറല്ലെന്ന നിലപാടിലുറച്ച് സത്യരാജിന്റെ മകനും തമിഴ്താരവുമായ സിബി രാജ്. പ്രദീപ് കൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്ത സത്യയിലാണ് രമ്യയുമായി ലിപ്‌ലോക്കിന് സിബിരാജ് തയ്യാറാകാതിരുന്നത്.

രംഗം ചെയ്യാന്‍ രമ്യയ്ക്ക് എതിര്‍പ്പില്ലായിരുന്നു. എന്നാല്‍ താന്‍ അത്തരമൊരു സീന്‍ ചെയ്യില്ലെന്ന് സിബിരാജ് വ്യക്തമാക്കുകയായിരുന്നു. ഒടുവില്‍ ആ സീന്‍ തന്നെ സംവിധായകന് ഉപേക്ഷിക്കേണ്ടി വന്നെന്നാണ് തമിഴ് ചലച്ചിത്രമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍.

സംഭവം ചര്‍ച്ചയായതോടെ ചുംബനരംഗത്ത് നിന്ന് പിന്‍മാറാനുള്ള കാരണം വ്യക്തമാക്കി സിബി തന്നെ രംഗത്തെത്തി. തന്റെ മകന്‍ സിനിമ തിയേറ്ററില്‍ പോയി കാണുമ്പോള്‍ രംഗം ഇഷ്ടപ്പെട്ടെന്ന് വരില്ലെന്നാണ് താരത്തിന്റെ മറുപടി. ആ രംഗത്തില്‍ നിന്ന് പിന്‍മാറിയത് മകനെ ഓര്‍ത്താണെന്നും സിബി വ്യക്തമാക്കി.

തെലുങ്കില്‍ സൂപ്പര്‍ഹിറ്റായ ക്ഷണം സിനിമയുടെ തമിഴ് പതിപ്പാണ് സത്യ. രമ്യാ നമ്പീശന്‍ നായികവേഷത്തിലെത്തുന്ന ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷത്തില്‍ വരലക്ഷ്മി ശരത്കുമാറും എത്തുന്നുണ്ട്. ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതും അതിനെ ഒരു സാധാരണക്കാരന്‍ നേരിടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here