സ്റ്റോപ് മെമ്മോ അവഗണിച്ച് പ്രവര്‍ത്തനം; ഒബ്‌റോണ്‍ മാള്‍ അടച്ചുപൂട്ടി

കൊച്ചി: സുരക്ഷാ പ്രശ്‌നമെന്ന ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്ന് കൊച്ചി ഒബ്‌റോണ്‍ മാള്‍ അടച്ചുപൂട്ടി. കോര്‍പറേഷന്‍ സെക്രട്ടറി നേരിട്ട് ഹാജരായി ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയതിന്റ അടിസ്ഥാനത്തിലാണ് അടച്ചു പൂട്ടല്‍.

സ്റ്റോപ് മെമ്മോ അവഗണിച്ചായിരുന്ന മാള്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും അഗ്നിശമനാസേനയും കോര്‍പറേഷനും ചേര്‍ന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഈ മാസം 16 നു ഒബ്‌റോണ്‍ മാളില്‍ തീപിടുത്തം ഉണ്ടായപ്പോള്‍ അഗ്നിശമനാസേനയെത്തി തീ അണക്കുകയായിരുന്നു.ഇതേത്തുടര്‍ന്നാണ് കോര്‍പറേഷന്‍ സ്റ്റോപ് മെമ്മോ നല്‍കിയത്. എന്നാല്‍ ഇതവഗണിച്ച് മാളിന്റെ പ്രവര്‍ത്തനം തുടരുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News