മൂന്നു പാക് പൗരന്‍മാരും മലയാളിയും ബംഗളൂരില്‍ അറസ്റ്റില്‍; മലയാളിയും പാക് വനിതയും പ്രണയത്തില്‍; തീവ്രവാദ ബന്ധമില്ലെന്ന് സൂചന

ബംഗളൂരു: വ്യാജരേഖകളുണ്ടാക്കി ഇന്ത്യയില്‍ താമസിച്ച മൂന്നു പാകിസ്ഥാന്‍ പൗരന്മാരെ ബംഗളൂരു പൊലീസ് അറസ്റ്റു ചെയ്തു. കിരണ്‍ ഗുലാം അലി, ഖാസിഫ് ഷംസുദ്ദീന്‍, സമീറ അബ്ദുല്‍ റഹ്മാന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് താമസസൗകര്യം ഒരുക്കി നല്‍കിയെന്ന കുറ്റത്തിന് കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് ഷിഹാബിനെയും പൊലീസ് അറസ്റ്റു ചെയ്തു.

ബംഗളൂരുവിലെ കുമാരസ്വാമി ലേ ഓട്ട് പൊലീസാണ് നാലു പേരെയും പിടികൂടിയത്. ഇവരില്‍ നിന്ന് വ്യാജ ആധാര്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡുകളും പിടിച്ചെടുത്തു.

ഖത്തറില്‍ വച്ചാണ് ഷിഹാബും പാക് പൗരന്‍മാരും പരിചയപ്പെടുന്നത്. തുടര്‍ന്ന് വ്യാജ പാസ്‌പോര്‍ട്ടില്‍ നാലുപേരും മസ്‌കറ്റ് വഴി നേപ്പാളിലെത്തി. അവിടെ നിന്ന് പാട്‌ന വഴിയാണ് ബംഗളൂരുവില്‍ എത്തിയത്.

അതേസമയം, ഷിഹാബും പൗക് പൗര സമീറയും പ്രണയത്തിലാണെന്നും വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് വിവാഹം കഴിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യയിലെത്തിയതെന്നും അറസ്റ്റിലായവര്‍ പറഞ്ഞു. സംഘത്തിന് തീവ്രവാദ ബന്ധമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here