‘കേരളത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍, പീഡനവീരന്‍ സ്വാമി മുഖ്യമന്ത്രി’; ബിജെപിക്ക് മറുപടിയുമായി കോടിയേരി ബാലകൃഷ്ണന്‍

കണ്ണൂര്‍: കേരളത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍, പീഡനവീരന്‍ ഹരിസ്വാമിയെ ബിജെപി മുഖ്യമന്ത്രിയാക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിവാദ സന്യാസിമാരെ അധികാരത്തില്‍ എത്തിക്കുന്നതിന് ഉദാഹരണമാണ് ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രി ആയതെന്നും അദ്ദേഹം കണ്ണൂരില്‍ ഒരു പൊതുപരിപാടിയില്‍ പറഞ്ഞു.

കേരളത്തിലും ഇത്തരത്തിലുള്ള നിരവധി വിവാദ സന്യാസിമാരുണ്ട്. അതിന് ഉദാഹരണമാണ് തിരുവനന്തപുരത്ത് നടന്ന സംഭവം. ഇത്തരം സന്യാസിമാരെ കൂട്ടുപിടിച്ചാണ് ബിജെപി അധികാരത്തിലെത്താറുള്ളതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ചില നല്ല സന്യാസിമാരും കേരളത്തിലുണ്ടെന്ന് കോടിയേരി പറഞ്ഞു.

യുപിയില്‍ ഏറ്റവും കൂടുതല്‍ വര്‍ഗീയ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ് ആദിത്യനാഥ്. മോദി സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണ് എന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News