
തിരുവനന്തപുരം: തനിക്കെതിരെ അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ നടത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ വെല്ലവിളിച്ച് സ്വാമി സന്ദീപാനന്ദ ഗിരി. തന്നെ കള്ളസ്വാമിയെന്ന് ചാനല്‍ ചര്‍ച്ചയില്‍ വിളിച്ച സുരേന്ദ്രന്‍ അതുതെളിയിക്കണമെന്ന് സന്ദീപാനന്ദ പറഞ്ഞു. തന്നെ കുറിച്ച് അറിയില്ലെങ്കില്‍ സുരേന്ദ്രന്‍, ഒ.രാജഗോപാലിനോടും സി.കെ പത്മനാഭനോടും ചോദിച്ച് മനസിലാക്കണമെന്നും സന്ദീപാനന്ദ പറഞ്ഞു.
സന്ദീപാനന്ദ പറയുന്നത് ഇങ്ങനെ:
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ കൈലാസയാത്രയിലായതിനാല്‍ കേരളത്തിലെ വിശേഷങ്ങള്‍ ഒന്നും അറിയാന്‍ കഴിഞ്ഞില്ല. ഒരു സ്വാമിയുടെ ലിംഗം മുറിച്ച സംഭവവുമായി ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ ചര്‍ച്ചയില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ കെ.സുരേന്ദ്രന്‍ സന്ദീപാനന്ദഗിരി സ്വാമി കള്ളസ്വാമിയാണെന്നും തട്ടിപ്പുകള്‍ നടത്തി നടക്കുകയാണെന്നും വളരെ ആധികാരികമായി പറയുന്നത് കേട്ടു.
സുരേന്ദ്രാ…. കെ. സുരേന്ദ്രാ… അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ…………….
സുരേന്ദ്രന്റെ രക്ഷിതാവിന്റെ കൈയില്‍ നിന്നും പണമായോ വസ്തുവായോ വല്ലതും വാങ്ങിയ വകയിലോ,
ഇനി അതല്ല സുരേന്ദ്രന്റെ മാതാവില്‍ നിന്ന് വല്ലതും വസൂലാക്കിയ വകയിലോ, അതുമല്ല സുരേന്ദ്രന്റെ സഹോദരിമാരെ പീഢിപ്പിക്കാന്‍ ശ്രമിച്ച വകയിലോ ഏതു വകയിലാ സുരേന്ദ്രാ സന്ദീപാനന്ദ ഗിരി കള്ളനാകുന്നത്?
നമ്മള്‍ തമ്മില്‍ ഒരിക്കല്‍ പോലും കാണുകയോ സംസാരിക്കുകയോ വസ്തുക്കച്ചവടം നടത്തുകയോ ചെയ്തിട്ടില്ലല്ലോ സുരേന്ദ്രാ…. സുരേന്ദ്രന്‍ എന്തറിഞിട്ടാ ഇങ്ങിനെ പറയുന്നത്?
പറഞ്ഞ സ്ഥിതിക്ക് സുരേന്ദ്രന് നട്ടെല്ലുണ്ടെങ്കില്‍ ക്ഷമിക്കണം ഇങ്ങനെ പറയേണ്ടി വന്നതില്‍ സുരേന്ദ്രന്‍ ഇത് തെളിയിക്കണം. സുരേന്ദ്രാ… സുരേന്ദ്രന്‍ ഒ.രാജഗോപാലിനോടു ചോദിക്കൂ, സന്ദീപാനന്ദ ഗിരിയെക്കുറിച്ച് രാജേട്ടന്‍ പറഞ്ഞുതരും. മാനനീയ പി.പരമേശ്വര്‍ജിയോടു ചോദിക്കൂ..
അതുമല്ലെങ്കില്‍ സി.കെ.പത്മനാഭനോടു ചോദിക്കൂ.. സി.കെ.പി പറഞ്ഞുതരും.
അഭിപ്രായ ഭിന്നതകള്‍ പലവിഷയങ്ങളിലുമുണ്ട്. അതോരു വീട്ടില്‍ പോലുമില്ലേ സുരേന്ദ്രാ..
സുരേന്ദ്രന്‍ അറിയുന്ന സ്വാമിയുടെ ഗണത്തില്‍ പെടില്ല സന്ദീപാനന്ദ ഗിരി സുരേന്ദ്രാ..
പറഞ്ഞത് സുരേന്ദ്രന്‍ തെളിയിക്കണം.
അവസാനം ഉള്ളിക്കറി പോലെയാകരുത്….
സ്വാമി സന്ദീപാനന്ദ ഗിരി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here