നിവിന്‍ പോളിക്ക് പെണ്‍കുഞ്ഞ്

ഒരു പെണ്‍കുഞ്ഞിന്റെ പിതാവായ സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവച്ച് യുവതാരം നിവിന്‍ പോളി. ‘ഇറ്റ്‌സ് എ ഗേള്‍’ എന്നെഴുതിയ ബലൂണിന്റെ ചിത്രമാണ് നിവിന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

ഇരുവരുടെയും രണ്ടാമത്തെ കുട്ടിയാണിത്. 2012ലാണ് നിവിനും റിന്നയ്ക്കും ദാവീദ് പിറക്കുന്നത്. ദാവീദിനിപ്പോള്‍ അഞ്ചുവയസുണ്ട്.

2010 ആഗസ്റ്റ് 28നാണ് നിവിനും റിന്നയും വിവാഹിതരായത്. ഫിസാറ്റില്‍ എന്‍ജിനിയറിംഗിന് പഠിക്കുമ്പോള്‍ ആരംഭിച്ച പ്രണയം വിവാഹത്തിലെത്തുകയായിരുന്നു.

സിദ്ധാര്‍ത്ഥ ശിവയുടെ സംവിധാനത്തിലൊരുങ്ങിയ ‘സഖാവാ’ണ് നിവിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. ഗൗതം രാമചന്ദ്രന്റെ റിച്ചിയാണ് അടുത്തതായി തിയേറ്ററുകളിലെത്തുന്ന നിവിന്‍ പോളി ചിത്രം. അല്‍ത്താഫ് സലിമിന്റെ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’യും അണിയറയില്‍ ഒരുങ്ങുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here