കുന്ദമംഗലത്ത് കൊല്ലപ്പെട്ട വീട്ടമ്മയുടെ മകളും മരിച്ചനിലയില്‍; ഭാര്യയുടെ സ്വഭാവശുദ്ധിയില്‍ സംശയിച്ച് താനാണ് കൊല നടത്തിയതെന്ന് ഭര്‍ത്താവ്

കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് കൊല്ലപ്പെട്ട വീട്ടമ്മയുടെ ഒന്നര വയസുള്ള കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. കനോലി കനാലില്‍ ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ഭാര്യയെയും മകളേയും താന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

മൂന്ന് ദിവസം മുമ്പാണ് ദുരൂഹ സാഹചര്യത്തില്‍ കുന്ദമംഗലം കളരിക്കണ്ടിയിലെ ഷാഹിദയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുകാലുകളിലും പൊള്ളലേറ്റ നിലയിലായിരുന്നു. അന്നു മുതല്‍ ഒന്നരവയസുള്ള മകള്‍ മിസ്‌രിയയെയും ഭര്‍ത്താവ് ബഷീറിനെയും കാണാതായിരുന്നു. പിന്നീട് പൊലീസിന്റെ പിടിയിലായ ബഷീര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഭാര്യയെയും മകളെയെയും ബഷീര്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയുടെ സ്വഭാവശുദ്ധിയില്‍ സംശയമുണ്ടായിരുന്നുവെന്നും കുട്ടി തന്റേതല്ലെന്ന സംശയത്തെ തുടര്‍ന്നാണ് കൊല നടത്തിയതെന്നും ചോദ്യം ചെയ്യലില്‍ ബഷീര്‍ പൊലീസിന് മൊഴി നല്‍കി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റമോര്‍ട്ടം പൂര്‍ത്തിയാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News