മോദി സര്‍ക്കാരിന്റെ മൂന്നു വര്‍ഷം; കാര്‍ഷിക മേഖല ഏറ്റവും വലിയ തിരിച്ചടി നേരിട്ട കാലം; കെട്ടിഘോഷിച്ച വിള ഇന്‍ഷുറന്‍സ് പദ്ധതി അഴിമതി നിഴലില്‍

ദില്ലി: രാജ്യത്തെ കാര്‍ഷിക ഉത്പാദനം ഏറ്റവും വലിയ തിരിച്ചടി നേരിട്ട കാലങ്ങളായിരുന്നു മോദി സര്‍ക്കാരിന്റെ കഴിഞ്ഞ മൂന്ന് വര്‍ഷം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നെഗറ്റീവ് വളര്‍ച്ചയാണ് കാര്‍ഷിക ഉത്പാദനത്തില്‍ രേഖപ്പെടുത്തിയത്. ആഭ്യന്തര ഉത്പാദനം പ്രതിസന്ധി നേരിടുമ്പോഴും കാര്‍ഷിക മേഖലയില്‍ ഇറക്കുമതി വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം, എന്‍ഡിഎ സര്‍ക്കാര്‍ വന്‍ പ്രഖ്യാപനത്തോടെ നടപ്പാക്കിയ വിള ഇന്‍ഷുറന്‍സ് പദ്ധതി അഴിമതി ആരോപണ നിഴലിലാണ്.

2014 മുതലുള്ള മൂന്ന് വര്‍ഷം കാര്‍ഷിക വളര്‍ച്ച നാല് ശതമാനം ഉയര്‍ന്നെന്ന കേന്ദ്ര സര്‍ക്കാര്‍ അവകാശവാദങ്ങളോടാണ് ഈ കര്‍ഷകന്റെ ചോദ്യം. കാര്‍ഷിക മേഖലയുടെ വികസനം മാനിഫെസ്‌റ്റോയില്‍ ഉറപ്പ് നല്‍കി വോട്ട് ചോദിച്ച ബിജെപി, കാര്‍ഷിക ഉത്പാദന ചെലവിന് പുറമേ കര്‍ഷകന് 50ശതമാനം അധിക ലാഭമെന്ന തെരഞ്ഞെടുപ്പ് പ്രഖ്യാപനം പോലും നടപ്പാക്കിയില്ല. നോട്ട് മാറ്റവും, സഹകരണ മേഖലയ്‌ക്കെതിരായ കേന്ദ്ര സര്‍ക്കാര്‍ നീക്കവും കര്‍ഷിക വൃത്തിയെ തകര്‍ത്തെറിഞ്ഞു.

വിള ഇന്‍ഷുറന്‍സ് പദ്ധതിക്കായി നിയോഗിക്കപ്പെട്ട റിലയന്‍സ്, ബജ്ജാജ് അലയന്‍സ്, ടാറ്റ ഐജ് അടക്കമുള്ള സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ 21,500 കോടി രൂപ വരിസംഖ്യയായി കര്‍ഷകരില്‍ നിന്ന് ശേഖരിച്ചു. കര്‍ഷകര്‍ക്ക് വിതരണം ചെയ്തതാകട്ടെ, തുകയുടെ മൂന്ന് ശതമാനം മാത്രം. ഇതില്‍ ഉയര്‍ന്ന അഴിമതിയുടെ ആരോപണ നിഴലിലാണ് ഇപ്പോള്‍ നരേന്ദ്രമോദി സര്‍ക്കാര്‍.

വിലസ്ഥരിത ഇല്ലാതെ കര്‍ഷകര്‍ നട്ടം തിരിയുന്നതിനിടെ കാര്‍ഷിക ഉത്പാദനവും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നെഗറ്റീവ് 2.5ലേയ്ക്ക് കൂപ്പ് കുത്തി. 60 ലക്ഷം ടണ്‍ ഗോതമ്പും 50 ലക്ഷം ടണ്‍ പയര്‍ വര്‍ഗങ്ങളും സര്‍ക്കാര്‍ ഇറക്കുമതി ചെയതു. കിലോയക്ക് 45 രൂപയ്ക്ക് ഇറക്കുമതി ചെയ്ത ഗോതമ്പ് 200 രൂപയക്ക് മറിച്ച് വിറ്റും ലാഭം കൊയ്തു. റബര്‍ നിയമം റദ്ദാക്കാനുള്ള നീക്കത്തിനിടെ റബര്‍ ഉള്‍പ്പടെയുള്ള നാണ്യവിളകളുടെ ആഭ്യന്തര വിലയും ഇടിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News