അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവരെ ജനം ചോദ്യം ചെയ്യണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി; ജനാധിപത്യത്തില്‍ ജനങ്ങളുടെ ശബ്ദം അവഗണിക്കപ്പെടരുത്

ദില്ലി: അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവരെ ജനം ചോദ്യം ചെയ്യണമെന്നും ജനാധിപത്യത്തില്‍ ജനങ്ങളുടെ ശബ്ദത്തിന് വലിയ സ്ഥാനമുണ്ടെന്നും അത് അവഗണിക്കപ്പെടരുതെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി. രാജ്യത്തിന്റെ നിലനില്‍പിന് ഇത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ചോദ്യങ്ങള്‍ ഉന്നയിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ട്. ജനകീയ പ്രശ്‌നങ്ങളില്‍ മാധ്യമങ്ങള്‍ ബോധവത്കരണം നടത്തണം. സ്വകാര്യ, പൊതുസ്ഥാപനങ്ങളിലുള്ളവര്‍ അവരുടെ പ്രവൃത്തികളുടെയോ നിഷ്‌ക്രിയതയുടെയോ പേരില്‍ മറുപടി പറയാന്‍ ബാധ്യസ്ഥരാണ്. ജനാധിപത്യ സംവിധാനത്തില്‍ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുന്നത് നല്ലതാണെന്ന് രാഷ്ട്രീയ കക്ഷികള്‍ മുതല്‍ നേതാക്കള്‍ വരെ മനസിലാക്കണമെന്നും രാഷ്ട്രപതി പറഞ്ഞു. അതേസമയം, പെയ്ഡ് ന്യൂസ് വര്‍ധിച്ചുവരുന്നതില്‍ രാഷ്ട്രപതി ആശങ്ക പ്രകടിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News