കോണ്ടം വെറുതെ കൊടുക്കാമെങ്കില്‍, സാനിട്ടറി നാപ്ക്കിന്റെ നികുതിയെങ്കിലും ഒഴിവാക്കിക്കൂടെ? ചോദ്യവുമായി ഡിസിപി മോനിക്ക

ദില്ലി: കോണ്ടം വെറുതെ കൊടുക്കാമെങ്കില്‍ സാനിട്ടറി നാപ്ക്കിന്റെ നികുതിയെങ്കിലും ഒഴിവാക്കിക്കൂടെയെന്ന് ദില്ലി പൊലീസ് ഡിസിപി മോനിക്ക ഭരദ്വാജ്. പൊലീസ് കണ്‍ട്രോള്‍ റൂം ഡിസിപിയായ മോനിക്ക ട്വിറ്ററിലൂടെയാണ് ഇക്കാര്യം ചോദിക്കുന്നത്.

മോനിക്ക പറയുന്നത് ഇങ്ങനെ: ‘കോണ്ടം വെറുതെ നല്‍കാന്‍ കഴിയുമെങ്കില്‍, ചുരുങ്ങിയപക്ഷം സാനിട്ടറി നാപ്കിന്റെ നികുതിയെങ്കിലും ഒഴിവാക്കാം. ഇതൊരിക്കലും ആഡംബരമല്ല, അവശ്യമാണ്. 88 ശതമാനം ഗ്രാമീണ സ്ത്രീകള്‍ക്കും ഇത് ഉപയോഗിക്കാന്‍ കഴിയുന്നില്ല’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here