മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിന് അമ്മ വഴക്ക് പറഞ്ഞു; മകള്‍ ആത്മഹത്യ ചെയ്തു

കൊച്ചി: അമിതമായി മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിന് അമ്മ വഴക്ക് പറഞ്ഞതിന് 15 വയസ്സുകാരിയാണ് ആത്മഹത്യ ചെയ്തത്. സുധീര്‍-സാജിത ദമ്പതികളുടെ മകള്‍ സഫ്‌നയാണ് മരിച്ചത്. കൊച്ചിയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം ഉണ്ടായത്.

ബുധനാഴ്ച രാത്രി വൈകുവോളം ഫോണ്‍ ഉപയോഗിച്ചതിന്‌ സാജിത, സഫ്‌നയെ വഴക്ക് പറഞ്ഞു. തുടര്‍ന്ന് സഫ്‌ന സ്വന്തം മുറിയിലേക്ക് പോയി. അല്‍പസമയം കഴിഞ്ഞ് സഫ്‌നയുടെ മുറിയില്‍ കസേര വീഴുന്ന ശബ്ദം കേട്ട് സാജിത ചെന്നെങ്കിലും മുറി പൂട്ടിയിരിക്കുകയായിരുന്നു.

അയല്‍ക്കാര്‍ എത്തി വാതില്‍ തകര്‍ത്ത് അകത്തുകടന്നപ്പോള്‍ സഫ്‌ന ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇക്കഴിഞ്ഞ പത്താംക്ലാസ് പരീക്ഷയില്‍ 70 ശതമാനത്തിലധികം മാര്‍ക്ക് വാങ്ങിയാണ് സഫ്‌ന വിജയിച്ചത്. സഫ്‌നയുടെ പിതാവ് വിദേശത്ത് ജോലി ചെയ്യുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News