ജീമെയിലിന്റെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ച് മലയാളി പയ്യന്‍; സമ്മാനമായി വന്‍തുക

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ജി മെയിലിന്റെ സുരക്ഷാ വീഴ്ച കണ്ടെത്തിയ മലയാളിക്ക് ഗൂഗിളിന്റെ അംഗീകാരം. കോഴിക്കോട് കൊണ്ടോട്ടി സ്വദേശി അക്ബറാണ് തെറ്റ് കണ്ടെത്തി ഗൂഗിളിനെ രക്ഷിച്ചിരിക്കുന്നത്. ജീമെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്നും ഇതിലൂടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലേക്കു കയറാന്‍ സാധിക്കുമെന്നുമാണ് അക്ബറിന്റെ കണ്ടെത്തല്‍ . ജിമെയിലിലെ RCE XSPA ബഗ്ഗാണ് അക്ബര്‍ റിപ്പോര്‍ട്ട് ചെയ്ത് തിരുത്തിയത്.

കോടികണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന ജി മെയിലിന്റെ പിഴവ് കണ്ടത്തിയ അക്ബറിന് ഗൂഗിള്‍ ഹാള്‍ ഔഫ് ഫെയിം അംഗീകാരം നല്‍കി.ഗൂഗിളിന്റെ പ്രധാന ഡൊമൈയിനുകളിലെയും ഡിവൈസുകളിലെയും തെറ്റുകള്‍ കണ്ടെത്തുന്നവരെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് അംഗീകാരം നല്‍കുന്നത്. ഗൂഗിള്‍ വള്‍ണറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാം എന്നാണ് ഇത് അറിയപ്പെടുന്നത്.

തെറ്റ് കണ്ടത്തുന്നവര്‍ക്ക് പ്രതിഫലവും നല്‍കുന്നുണ്ട്. ഗൂഗിളിന്റെ ഈ പട്ടികയില്‍ തെറ്റുകള്‍ കണ്ടത്തിയ ധാരാളം മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പട്ടികയില്‍ പതിനാറാം സ്ഥാനത്താണ് അക്ബറിന്റെ സ്ഥാനം. പട്ടികയിലുള്ള മലയാളികളില്‍ ഒന്നാം സ്ഥാനത്താണ്് അക്ബര്‍. പിഴവിന്റെ ഗൗരവം പരിഗണിച്ചാണ് പതിനാറാം സ്ഥാനത്തെക്കെത്താന്‍ അക്ബറിന് കഴിഞ്ഞത.

മംഗ്‌ളൂരു ശ്രീനിവാസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബിടെക് ബിരുദധാരിയായ അക്ബര്‍ ഇപ്പോള്‍ കോന്‍സിം ഇന്‍ഫോ കമ്പനിയില്‍ ഹാക്കിംങ് രംഗത്താണ് ജോലിചെയ്യുന്നത്. നല്ലൊരു മള്‍ട്ടിനാഷണല്‍ സെക്യൂരിറ്റി കമ്പനിയില്‍ ജോലി ചെയ്യണമെന്നതാണ് അക്ബറിന്റെ ആഗ്രഹം.
കണ്ടുപിടുത്തത്തിന് തന്റെ സുഹൃത്തുക്കളും അധ്യാപകരും ഏറെ സഹായിച്ചിട്ടുണ്ടന്നും അക്ബര്‍ പറയുന്നു.

ഹാക്കിങ്ങ് മേഖലയില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്ന അക്ബറിന് പിന്തുണയുമായി പിതാവ് അസൈനാറും മാതാവ് സൗദയും ഒപ്പമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here