വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍; കരാറില്‍ മാറ്റം വരുത്തണമോയെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. കരാറില്‍ മാറ്റം വരുത്തണമോയെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട് സിഎജി ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ നിയമപരമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം തുറമുഖ പദ്ധതി കേരളത്തിന്റെ താത്പര്യങ്ങള്‍ക്ക് എതിരാണെന്ന് നേരത്തെ സിഎജി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. കരാറിലൂടെ അദാനിക്ക് വഴിവിട്ട സഹായമാണ് സര്‍ക്കാര്‍ നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News