സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചരണം; ഡിജിപിക്ക് പരാതി നല്‍കിയെന്ന് ധന്യാ രാമന്‍; അപകീര്‍ത്തിപ്പെടുത്താന്‍ ചിലരുടെ തരംതാഴ്ന്ന പണി

തിരുവനന്തപുരം: ഹരിസ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിയെന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ തന്റെ ഫോട്ടോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ദലിത് ആക്ടിവിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ ധന്യാ രാമന്‍. തന്റെ പേരില്‍ അപവാദപ്രചരണം നടത്തുന്നവര്‍ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് ധന്യാ രാമന്‍ പറഞ്ഞു.

വസ്തുനിഷ്ഠമായി കാര്യങ്ങള്‍ പരിശോധിക്കാതെ എന്തും ഷെയര്‍ ചെയ്യുന്ന മലയാളിയുടെ മാനസികവൈകല്യമാണ് ഇതിലൂടെ വ്യക്തമാവുന്നത്. തന്ന മനഃപൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി ചിലര്‍ നടത്തുന്ന തരംതാഴ്ന്ന പണിയാണിത്. ദളിത് ആക്ടിവിസ്റ്റ് എന്നനിലയില്‍ തനിക്ക് നേരെ മുന്‍പും ഇത്തരം അപമാനശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ധന്യ പറഞ്ഞു.

പരാതിയില്‍ ഡിജിപി നേരിട്ട് നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും പരാതി ഹൈടെക് സെല്ലിന് കൈമാറിയതായും ധന്യാ രാമന്‍ വ്യക്തമാക്കി. വ്യാജ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞതോടെ വളരെയധികം ബുദ്ധിമുട്ടാണ് അനുഭവിക്കുന്നതെന്നും ധന്യ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News