പ്ലസ്‌വണ്‍ പ്രവേശനത്തിന് സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കും അവസരം നല്‍കണമെന്ന് ഹൈക്കോടതി; സര്‍ക്കാരിന്റെ അപ്പീല്‍ തള്ളി

കൊച്ചി: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കും അവസരം നല്‍കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. സിബിഎസ്ഇ ഫലം വന്നശേഷം മൂന്ന് ദിവസം കൂടി പ്രവേശനത്തിന് അനുവദിക്കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഇതിന് ശേഷം മാത്രമേ പ്രവേശന നടപടികള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കാവൂ എന്ന് കോടതി വ്യക്തമാക്കി.

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശന തീയതി നീട്ടിയ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിയാണ് ഹൈക്കോടതി നിര്‍ദ്ദേശം.

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള തീയതി ജൂണ്‍ അഞ്ച് വരെ നീട്ടി നല്‍കിയ സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. പ്രവേശനം നീട്ടുന്നത് സംസ്ഥാന സിലബസില്‍ പഠിച്ച വിദ്യാര്‍ഥികളുടെ പ്രവേശനം താമസിപ്പിക്കുമെന്നും അത് അധ്യയന ദിവസങ്ങളുടെ എണ്ണത്തില്‍ കുറവുവരുത്തുമെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം.

മെയ്16 നായിരുന്നു പ്ലസ് വണ്‍ പ്രവേശന തീയതി ജൂണ്‍ അഞ്ച് വരെ നീട്ടി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത് മെയ് 22 ആയിരുന്നു. ഇതിനെതിരെ സിബിഎസ്ഇ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News