അമേരിക്കയ്ക്ക് നാണക്കേടായി വീണ്ടും ട്രംപ്;ഫോട്ടോയില്‍ കയറിക്കൂടാന്‍ മോണ്ടിനെഗ്രോ പ്രധാനമന്ത്രിയെ തള്ളിമാറ്റുന്ന ട്രംപിന്റെ ദൃശ്യങ്ങള്‍ പുറത്ത്

അമേരിക്കയ്ക്ക് നാണക്കേടായി വീണ്ടും ട്രംപ്. നാറ്റോ ചര്‍ച്ചക്കായി ബ്രസന്‍സിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മോണ്ടിനെഗ്രോ പ്രധാനമന്ത്രി ഡസ്‌ക്കോ മാര്‍വോയ്ക്കിനെ തള്ളിമാറ്റുന്ന ദൃശ്യങ്ങളാണ് ഇത്തവണ വൈറലായത്.

യൂറോപ്യന്‍ യൂണിയന്‍ യോഗത്തിന് ശേഷം നടന്ന ഫോട്ടോ ഷൂട്ടിനിടെയാണ് സംഭവം. ഡസ്‌കോയുടെ വലതു കൈയ്യില്‍ അടിച്ചശേഷം അദ്ദേഹത്തെ തള്ളിമാറ്റി ട്രംപ് മുന്നോട്ടു വരികയായിരുന്നു. ഡസ്‌കോയുടെ മുഖഭാവം മാറുന്നതും ദൃശ്യങ്ങളില്‍ കാണാം.

കഴിഞ്ഞ ദിവസം പ്രഥമവനിത മെലാനിയ, ട്രംപിന്റെ കൈ തട്ടിമാറ്റുന്ന ദൃശ്യങ്ങളും വൈറലായിരുന്നു. നിലവില്‍ നാറ്റോയില്‍ അംഗമല്ലാത്ത മോണ്ടിനെഗോയ്ക്ക് ജൂണ്‍ 5 നാണ് അംഗത്വം ലഭിക്കുക .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News