തലവേദന; കാരണങ്ങള്‍ തിരിച്ചറിയാം

തലവേദന എന്നത് ഒരു രോഗമല്ല. ശരീരത്തിലുണ്ടാകുന്ന മറ്റ് രോഗങ്ങളുടെ ലക്ഷണമാണ്. ഇത് തിരിച്ചറിയാതെ പലരും തലവേദന ഉണ്ടാകുമ്പോള്‍ തന്നെ വേദനസംഹാരികള്‍ കഴിച്ച് ആശ്വാസം കണ്ടെത്തും. ഇങ്ങനെ ചെയ്യുന്നതിലൂടെ യഥാര്‍ഥ അസുഖത്തെ കണ്ടെത്താനോ ചികിത്സിക്കാനോ കഴിയാതെ പോകുന്നു. അത് വലിയ ആപത്തിലേക്കാവും പലരെയും എത്തിക്കുക.

കാരണങ്ങള്‍ തിരിച്ചറിഞ്ഞ് ഫലപ്രദമായ ചികിത്സ നടത്തേണ്ടത് അത്യാവശ്യമാണ്.

കാരണങ്ങള്‍ എന്തൊക്ക?

തലച്ചോറിന്റെ പ്രവര്‍ത്തന വൈകവ്യങ്ങള്‍, മാനസിക സമ്മര്‍ദ്ദം, സമയത്തിന് ആഹാരം കഴിക്കാതിരിക്കുക, ശരീരത്തില്‍ നിന്നും ജലാംശം നഷ്ടപ്പെടുക, അണുബാധകള്‍, കണ്ണിന് കൂടുതല്‍ സ്‌ട്രെയിന്‍ നല്‍കുക, തലയ്ക്കുണ്ടാകുന്ന ആഘാതം, തലച്ചോറില്‍ ഉണ്ടാകുന്ന മുഴകള്‍ തുടങ്ങി പല കാരണങ്ങള്‍ കൊണ്ട് തലവേദന ഉണ്ടാകാം.

തലവേദനയോടൊപ്പം പനി, കഴുത്തു വേദന, തലകറക്കം, ഛര്‍ദ്ദി, കാഴ്ചയ്ക്ക് വ്യത്യാസം, ചെവിവേദന എന്നിവ ഉണ്ടായാല്‍ വിദഗ്ദ ചികിത്സ നടത്തേണ്ടത് അത്യാവശ്യമാണ്.

എന്നാല്‍ മറ്റ് രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലാത്ത തലവേദന ആണെങ്കില്‍ അല്‍പനേരത്തെ വിശ്രമം മാത്രം മതിയാകും. തലവേദന ഉണ്ടായാല്‍ ഉടന്‍ തന്നെ വേദനസംഹാരി കഴിച്ച് വേദന മാറ്റാന്‍ ശ്രമിക്കരുത്. അത് ചിലപ്പോള്‍ വലിയ അപകടത്തിലേക്കാവും നമ്മളെ എത്തിക്കുക. ചികിത്സിക്കേണ്ടത് ചികിത്സിച്ച് തന്നെ മാറ്റുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News