കാണാതായ സുഖോയ്-30 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; മലയാളി അടക്കമുള്ള പൈലറ്റുമാരെ കുറിച്ച് വിവരമില്ല

ന്യൂഡല്‍ഹി:കാണാതായ സുഖോയ്-30 വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. തകര്‍ന്ന നിലയില്‍ ചൈന അതിര്‍ത്തിയിലെ ഉള്‍വനത്തിലാണ് വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന മലയാളി അടക്കമുള്ള പൈലറ്റുമാരെ കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിമാനം ചൈന അതിര്‍ത്തിയില്‍ വെച്ച് കാണാതായത്.വിമാനം കാണാതായ പ്രദേശത്തുനിന്ന് 60 കിലോമീറ്ററുകളോളം മാറി ചൈനീസ് അതിര്‍ത്തിയിലെ ഉള്‍വനത്തില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

സൈന്യം നടത്തിയ തിരച്ചിലില്‍ കഴിഞ്ഞ ദിവസം അരുണാചല്‍പ്രദേശിലെ സിംഫ താഴ്‌വരയില്‍ വിമാനത്തിന്റെ ചില അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.അരുണാചല്‍ പ്രദേശില്‍വെച്ച് കഴിഞ്ഞ മേയ് 23 ന് പരിശീലന പറക്കല്‍ നടത്തിയ വിമാനത്തിന്റെ റേഡിയോ ബന്ധം മണിക്കൂറുകള്‍ക്കകം നഷ്ടമാവുകയും റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയുമായിരുന്നു.

തിരുവനന്തപുരം പോങ്ങുംമൂട് സ്വദേശി അച്ചുദേവാണ് വിമാനത്തെ നിയന്ത്രിച്ചിരുന്നത്. ദിവേശ് പങ്കജായിരുന്നു സഹപൈലറ്റായി കൂടെയുണ്ടായിരുന്നത്. പോര്‍വിമാനമായതിനാല്‍ തകരാറുണ്ടാല്‍ രക്ഷപ്പെടാനുള്ള സൗകര്യങ്ങളുണ്ട്. ഇരുവരും പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടിരിക്കാമെന്നാണ് പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here