കൊല്ലപ്പെട്ട പാക് പൗരന്റെ പിതാവ് പൊതുമാപ്പ് കൊടുത്തു; വധശിക്ഷയില്‍ നിന്ന് രക്ഷപെട്ടത് 10 ഇന്ത്യക്കാര്‍

ദുബായ്: ദുബായില്‍ കൊല്ലപ്പെട്ട പാകിസ്ഥാന്‍ യുവാവിന്റെ പിതാവ് പൊതുമാപ്പ് കൊടുത്തതിലൂടെ രക്ഷപ്പെട്ടത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പത്ത് ഇന്ത്യക്കാരാണ്.

2016 ല്‍ അല്‍ അയ്‌നിലെ താമസസ്ഥലത്ത് പഞ്ചാബികളുമായി നടന്ന സംഘര്‍ഷത്തിലാണ് പാക് പൗരന്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ 10 ഇന്ത്യക്കാര്‍ക്ക് ദുബായ് കോടതി വധശിക്ഷ വിധിച്ചിരുന്നു.

പൊതുമാപ്പ് നല്‍കിയതോടെ വധശിക്ഷ ഇളവ് ചെയ്ത് ജീവപര്യന്തമാക്കി. ശിക്ഷ പൂര്‍ത്തിയാകുന്നതോടെ ഇവരെ നാടുകടത്തും. ഇരയുടെ വീട്ടുകാരുടെ ഇടപെടലില്‍ അല്‍ അയ്ന്‍ കോടതിയാണ് ശിക്ഷ ഇളവ് ചെയ്തത്. ഇരുപത് വയസ്സ് മാത്രം പ്രായമുള്ളവരാണ് കുറ്റവാളികളില്‍ പലരും.

സര്‍ബത്ത് ദാ ഭാലാ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന ഇന്ത്യന്‍ ജീവകാരുണ്യ സംഘടന ഇതിനോടകം രക്തപ്പണം കെട്ടിവച്ചിട്ടുണ്ട്. ഇതോടെ കുറ്റവാളികളില്‍ അഞ്ച് പേര്‍ക്ക് ഉടന്‍ തന്നെ നാട്ടില്‍ എത്താനാകും. ബാക്കിയുള്ളവര്‍ 2018 ആദ്യം ജയില്‍മോചിതരാകും.

തന്റെ കുടുംബത്തിനുണ്ടായ വേദന പത്ത് ഇന്ത്യന്‍ കുടുംബത്തിന് നല്‍കാന്‍ സാധിക്കില്ല എന്നും തങ്ങള്‍ക്ക് ഉണ്ടായ നഷ്ടം കുറ്റവാളികളുടെ വധശിക്ഷ കൊണ്ട് പരിഹാരിക്കാനാകില്ലെന്നും ഇരയുടെ പിതാവ് കോടതിയില്‍ പറഞ്ഞു. 2017 മാര്‍ച്ചില്‍ ആണ് ഇരയുടെ പിതാവ് പൊതുമാപ്പ് നല്‍കാമെന്ന് കാണിച്ച് കോടതിയില്‍ കത്ത് നല്‍കിയത്.

കോടതി വിധിയില്‍ ഇരയുടെ കുടുംബാംഗങ്ങളോടും കോടതിയോടും നന്ദിയുണ്ടെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News