ഭാര്യ മാത്രമല്ല, ഫ്രാന്‍സിസ് മാര്‍പാപ്പയും ട്രംപിന്റെ കൈ ‘തട്ടിമാറ്റി’; വൈറല്‍ വീഡിയോ എഡിറ്റ് ചെയ്തതാണെന്നും വാദം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കൈ, ഭാര്യ മെലാനിയ തട്ടിമാറ്റുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ വീണ്ടും സജീവമാവുകയും ചെയ്തു. ഇതിനിടയാണ് മറ്റൊരു വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഫ്രാന്‍സിസ് മാര്‍പാപ്പയും ട്രംപുമാണ് ഇതിലെ താരങ്ങള്‍.

ഫ്രാന്‍സിസ് മാര്‍പാപ്പ ട്രംപിന്റെ കൈ തട്ടിമാറ്റിയോ എന്നതാണ് ആ വീഡിയോയിലൂടെ സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത്. മാര്‍പാപ്പയുടെ കൈ പിടിക്കാന്‍ ശ്രമിക്കുന്ന ട്രംപിനെയും അത് തട്ടിമാറ്റുന്ന മാര്‍പാപ്പയേയുമാണ് വീഡിയോയില്‍ കാണാവുന്നത്. എന്നാല്‍ വീഡിയോ എഡിറ്റ് ചെയ്തതാണെന്നും വാദമുണ്ട്. ട്രംപിന്റെ വത്തിക്കാന്‍ സന്ദര്‍ശനത്തിനിടയിലെ തമാശ എന്ന രീതിയിലാണ് ലോകമാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബുധനാഴ്ച്ച വത്തിക്കാനിലെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഔദ്യോഗിക വസതിയിലാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്. ഭാര്യ മെലാനിയ ട്രംപും മകള്‍ ഇവാങ്കയും വത്തിക്കാന്‍ സന്ദര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News