കന്നുകാലി കശാപ്പ് നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍; വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് റംസാന്‍ നോമ്പ്കാലം ആരംഭിക്കാനിരിക്കെ

ദില്ലി:രാജ്യത്ത് കന്നുകാലി കശാപ്പ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുതിയ വിജ്ഞാപനത്തിലൂടെയാണ് കന്നുകാലി കശാപ്പിന് നിരോധനമേര്‍പ്പെടുത്തിയത്. കന്നുകാലികളെ ബലി നല്‍കുന്നതും നിരോധിച്ചു. കന്നുകാലികളുടെ വില്‍പ്പന കൃഷി ആവശ്യങ്ങള്‍ക്ക് മാത്രമേ കന്നുകാലി വില്‍പ്പന അനുവദിക്കു എന്നും വിജ്ഞാപനം വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനാന്തര വില്‍പ്പനയ്ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. അറവിനായി കന്നുകാലികളെ വില്‍ക്കരുതെന്ന് ഉത്തരവ് വ്യക്തമാക്കിയിട്ടുണ്ട്. കാള, പശു, പോത്ത്, ഒട്ടകം തുടങ്ങിയവ നിരോധനത്തിന്റെ പരിധിയില്‍ പെടും. കന്നുകാലികളെ വാങ്ങുന്നവര്‍ക്ക് ആറു മാസത്തേക്ക് അവയെ വില്‍ക്കാനുള്ള അവകാശമുണ്ടായിരിക്കുന്നതല്ലെന്നും വിജ്ഞാപനം വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News