എന്ത് കഴിക്കണമെന്ന് ഭരണകൂടം തീരുമാനിക്കുന്നതെങ്ങനെ; ഭക്ഷണകാര്യത്തില്‍ നിരോധനമേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിനെന്തവകാശം; കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

രാജ്യത്ത് കന്നുകാലി കശാപ്പ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിനെതിരെ വലിയ പ്രതിഷേധമാണുയരുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. നാളിതുവരെ കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം കഴിക്കരുതെന്ന് പറയാന്‍ മോദിക്ക് എന്തവകാശമാണെന്ന ചോദ്യമാണ് ഏവരും ഉയര്‍ത്തുന്നത്.

രാജ്യത്ത് വിഭജനമുണ്ടാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമമാണ് നിരോധനമെന്നാണ് മന്ത്രി ജി സുധാകരന്‍ പ്രതികരിച്ചത്. നഗ്നമായ ഭരണഘടനാലംഘനമാണ് തീരുമാനമെന്നാണ് മന്ത്രി വി എസ് സുനില്‍കുമാര്‍ പ്രതികരിച്ചത്. കേന്ദ്രതീരുമാനം അംഗീകരിക്കില്ലെന്ന് മന്ത്രി കെ ടി ജലീല്‍ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുതിയ വിജ്ഞാപനത്തിലൂടെയാണ് ഇന്ന് കന്നുകാലി കശാപ്പിന് നിരോധനമേര്‍പ്പെടുത്തിയത്. കന്നുകാലികളെ ബലി നല്‍കുന്നതും നിരോധിച്ചു. കന്നുകാലികളുടെ വില്‍പ്പന കൃഷി ആവശ്യങ്ങള്‍ക്ക് മാത്രമേ കന്നുകാലി വില്‍പ്പന അനുവദിക്കു എന്നും വിജ്ഞാപനം വ്യക്തമാക്കിയിരുന്നു. റംസാന്‍ നോമ്പ്കാലം ആരംഭിക്കാനിരിക്കെയാണ് കേന്ദ്രതീരുമാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News