ഇന്ത്യന്‍ ജുഡീഷ്യറിക്ക് അമ്മാവന്‍ സിന്‍ഡ്രോം; ഹാദിദയെ വീട്ടുതടങ്കലിലാക്കിയ ഹൈക്കോടതി വിധിക്കെതിരെ വിമര്‍ശനവുമായി ഹരീഷ് വാസുദേവന്‍

മതം മാറി ഇസ്ലാം യുവാവുമായി നടത്തിയ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിയെ വിമര്‍ശിച്ച് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷ് ഹൈക്കോടതി വിധിയെ വിമര്‍ശിച്ചത്.

‘ അവര്‍ ഹിന്ദുവായിരുന്നിരിക്കാം, മുസ്‌ലിം ആയി മതം മാറിയിരിക്കാം, മുസ്‌ലീം യുവാവുമായി ഇസ്‌ലാം വ്യക്തിനിയമം അനുസരിച്ച് അല്ലാതെ വിവാഹം കഴിച്ചിരിക്കാം, ഇതൊന്നും അവര്‍ക്കിഷ്ടമുള്ള ഒരാളോടൊപ്പം കഴിയുന്നതിനുള്ള അവളുടെ മൗലികാവകാശം ലംഘിക്കാന്‍ ഹൈക്കോടതിക്ക് അധികാരം നല്‍കുന്നില്ല ‘ എന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഹാദിയ എന്ന 23 കാരിയാണ് ഇസ്ലാം മതം സ്വീകരിച്ച് ഷഫീന്‍ എന്ന യുവാവിനെ വിവാഹം കഴിച്ചത്. എന്നാല്‍ ഹാദിയയുടെയും ഷഫീന്റെയും വിവാഹം അസാധുവാക്കി കേരള ഹൈക്കോടതി ഉത്തരവിട്ടു. യുവതിയെ കാണാനില്ലെന്ന ഹേബിയസ് കോര്‍പ്പസ് കേസ് നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് ഇവരുടെ വിവാഹം നടന്നത് എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിവാഹം അസാധുവാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News