പാക്കിസ്താന് തിരിച്ചടിയുമായി ഇന്ത്യ; രണ്ട് പാക്ക് സൈനികരെ വധിച്ചു

ന്യൂഡല്‍ഹി: പാക്കിസ്താനെതിരെ വീണ്ടും തിരിച്ചടിച്ച് ഇന്ത്യ. കഴിഞ്ഞ വര്‍ഷം പാക് ആക്രമണം നടന്ന ഉറിയിലെ സൈനിക ക്യാംപിനടുത്ത് വീണ്ടും ആക്രമണം നടത്താനെത്തിയ സംഘത്തിനെയാണ് ഇന്ത്യന്‍ സൈനികര്‍ പരാജയപ്പെടുത്തിയത്.

ബി.എസ്.എഫ് ജവാന്മാരുടെ മൃതദേഹം വികൃതമാക്കിയ പാക് ബോര്‍ഡര്‍ ആക്ഷന്‍ (ബാറ്റ്) ടീമിലെ രണ്ട് ഭീകരരെ വധിച്ചു കൊണ്ടാണ് ഇന്ത്യ തിരിച്ചടിച്ചത്.

പെട്രോളിനിറങ്ങിയ സൈനിക സംഘമാണ് പാക് തീവ്രവാദികളുടെ നുഴഞ്ഞുകയറ്റശ്രമം തടഞ്ഞത്. തീവ്രവാദി സംഘത്തിന് പിന്തുണയുമായി പാക് സൈന്യത്തിന്റെ വിവിധ ട്രൂപ്പുകള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

തിരിച്ചടിയില്‍ കൊല്ലപ്പെട്ട രണ്ട് തീവ്രവാദികളുടെ മൃതദേഹവും നിയന്ത്രണ രേഖയില്‍ തന്നെ ഉപേക്ഷിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ പോസറ്റുകള്‍ ആക്രമിച്ച് രണ്ട് ബി.എസ്.എഫ് ജവാന്മാരെ വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്തത് പാകിസ്ഥാന്‍ ആര്‍മിയുടെ ബാറ്റ് സംഘമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News