പാഠ്യപദ്ധതി ലളിതമാകുന്നു; ഇനി പഠനം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ

തിരുവനന്തപുരം: മുഴുവന്‍ ക്ലാസുകളിലും ഐ.ടി അധിഷ്ഠിത പാഠ്യപദ്ധതി നടപ്പിലാക്കുന്നു. കുട്ടികള്‍ പാഠപുസ്തകത്തിന്റെ സഹായത്തോടെ മാത്രമല്ല ആധുനിക വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടറിഞ്ഞുമാണ് ഇനി പഠിക്കാന്‍ പോകുന്നത്. ഹൈസ്‌കൂളില്‍ നിലവിലുള്ള പാഠ്യപദ്ധതിയാണ് പ്രൈമറി അപ്പര്‍ പ്രൈമറി ക്ലാസുകളിലും ജൂണ്‍ ഒന്നുമുതല്‍ നിലവില്‍ വരുന്നത്.

ഇതോടെ കുട്ടികള്‍ക്ക് ഓരോ വിഷയവും ഇനി മുതല്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ട് തന്നെ പഠിക്കാം. ഇതിന്റെ പ്രഖ്യാപനം വിദ്യാഭ്യാസ മന്ത്രി പ്രൊ.സി.രവീന്ദ്രനാഥ് നിര്‍വഹിച്ചു.

1 മുതല്‍ 4 വരെ ക്ലാസുകളിലേക്കുള്ള ഇന്‍ഫെര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി പാഠപുസ്തകങ്ങളായ ‘കളിപ്പെട്ടി’ കഴിഞ്ഞ
അദ്ധ്യയന വര്‍ഷാവസാനം പ്രസിദ്ധീകരിച്ചെങ്കിലും അധ്യാപക പരിശീലനം പൂര്‍ത്തിയാക്കിക്കൊണ്ട് പുതിയ അധ്യായന വര്‍ഷത്തിലാണ് നടപ്പാക്കുന്നത്. 5,6,7 ക്ലാസുകളിലേക്കുള്ള ഐ.സി.ടി പാഠപുസ്തകങ്ങള്‍ ‘ഇ അറ്റ് വിദ്യ’ മന്ത്രി ചടങ്ങില്‍ മന്ത്രി പ്രകാശിപ്പിച്ചു.

ഹൈസ്‌കൂളില്‍ നേരത്തെ ഐടി സഹായപഠന പദ്ധതി നിലവിലുണ്ട്. ഇതോടെ ഒന്നു മുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ വിവരസാങ്കേതിക
വിദ്യയുടെ സഹായത്തോടെയുള്ള ഐടി അധിഷ്ഠിത വിദ്യാഭ്യാസം യാഥാര്‍ഥ്യമാക്കിയ ആദ്യ സംസ്ഥാനമാകുകയാണ് കേരളം.

പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താനുള്ള സര്‍ക്കാരിന്റെ കര്‍മ പദ്ധതിയായ
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായാണ് ഐ.ടി അധിഷ്ഠിത വിദ്യാഭ്യാസം കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News